തി​രു​വ​ന​ന്ത​പു​രം: ന​ട​ൻ മോ​ഹ​ൻ രാ​ജ് അ​ന്ത​രി​ച്ചു. തി​രു​വ​ന​ന്ത​പു​രം കാ​ഞ്ഞി​രം​കു​ള​ത്തെ വീ​ട്ടി​ൽ വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​ര​മാ​യി​രു​ന്നു അ​ന്ത്യം. സം​സ്കാ​രം നാ​ളെ. കെ.​മ​ധു സം​വി​ധാ​നം ചെ​യ്ത മൂ​ന്നാം​മു​റ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് മോ​ഹ​ന്‍​രാ​ജ് വെ​ള്ളി​ത്തി​ര​യി​ലേ​ക്ക് എ​ത്തു​ന്ന​ത്.

കി​രീ​ടം സി​നി​മ​യി​ലെ കീ​രി​ക്കാ​ട​ൻ ജോ​സ് എ​ന്ന വി​ല്ല​ൻ ക​ഥാ​പാ​ത്ര​മാ​ണ് മോ​ഹ​ൻ രാ​ജി​നെ പ്ര​ശ​സ്ത​നാ​ക്കി​യ​ത്. ചെ​ങ്കോ​ൽ, ന​ര​സിം​ഹം, ഹ​ലോ, മാ​യാ​വി തു​ട​ങ്ങി​യ മു​ന്നൂ​റോ​ളം ചി​ത്ര​ങ്ങ​ളി​ൽ വേ​ഷ​മി​ട്ടി​ട്ടു​ണ്ട്. ഏ​റെ നാ​ളാ​യി അദ്ദേഹത്തിന് പ​ല​ത​ര​ത്തി​ലു​ള്ള ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ള്‍ ഉ​ണ്ടാ​യി​രു​ന്നു

അ​സി​സ്റ്റ​ന്‍റ് എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഓ​ഫീ​സ​റാ​യി മോ​ഹ​ന്‍ രാ​ജ് കോ​ഴി​ക്കോ​ട് ജോ​ലി ചെ​യ്യു​മ്പോ​ഴാ​ണ് കി​രീ​ടം റി​ലീ​സ് ചെ​യ്യു​ന്ന​ത്. ജോ​ലി​യി​ല്‍ നി​ന്ന് വി​ര​മി​ച്ച​ശേ​ഷം കു​ടം​ബ​ത്തോ​ടൊ​പ്പം ചെ​ന്നൈ​യി​ലാ​യി​രു​ന്നു താ​മ​സം.