കൊ​ച്ചി: സ്‌​കൂ​ട്ട​റി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സ് ഇ​ടി​ച്ച് മൂ​ന്നാം ക്ലാ​സു​കാ​രി​ക്ക് ദാ​രു​ണാ​ന്ത്യം. കൂ​ത്താ​ട്ടു​കു​ളം മൂ​വാ​റ്റു​പു​ഴ എം​സി റോ​ഡി​ൽ ഉ​പ്പു​ക​ണ്ടം പെ​ട്രോ​ൾ പ​മ്പി​ന് സ​മീ​പ​ത്തു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പെ​രി​യ​പ്പു​റം കൊ​ച്ചു മ​ല​യി​ൽ അ​രു​ൺ-​അ​ശ്വ​തി ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ ആ​രാ​ധ്യ​യാ​ണ് മ​രി​ച്ച​ത്.

അ​മ്മ​യോ​ടൊ​പ്പം സ്കൂ​ട്ട​റി​ൽ യാ​ത്ര ചെ​യ്യു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ആ​രാ​ധ്യ പ​ഠി​ക്കു​ന്ന പാ​മ്പാ​ക്കു​ട അ​ഡ്വ​ഞ്ച​ർ സ്കൂ​ളി​ലെ അ​ധ്യാ​പി​ക​യാ​ണ് അ​മ്മ അ​ശ്വ​തി. സ്കൂ​ളി​ലെ ഡാ​ൻ​സ് പ്രോ​ഗ്രാ​മി​ന് ഡ്ര​സ് എ​ടു​ക്കാ​ൻ കൂ​ത്താ​ട്ടു​കു​ള​ത്തേ​ക്ക് വ​ന്ന​താ​യി​രു​ന്നു ആ​രാ​ധ്യ.

അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് തെ​റി​ച്ചു​വീ​ണ ആ​രാ​ധ്യ​യു​ടെ മു​ക​ളി​ലൂ​ടെ ബ​സി​ന്‍റെ പി​ൻ​ച​ക്രം ക​യ​റി​യി​റ​ങ്ങി. ആ​രാ​ധ്യ​യു​ടെ മൃ​ത​ശ​രീ​രം കൂ​ത്താ​ട്ടു​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. അ​പ​ക​ട സ​മ​യ​ത്ത് ഇ​ള​യ കു​ട്ടി​യും വാ​ഹ​ന​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ലും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല.