തി​രു​വ​ന​ന്ത​പു​രം: ഒ​രു ക​ള്ളം മ​റ​യ്ക്കാ​ൻ മു​ഖ്യ​മ​ന്ത്രി നൂ​റു​ക​ള്ളം പ​റ​യു​ക​യാ​ണെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ.​സു​രേ​ന്ദ്ര​ൻ. പി​ആ​ർ ഏ​ജ​ൻ​സി ന​ൽ​കി​യ അ​ഭി​മു​ഖ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട മാ​ധ്യ​മ​ങ്ങ​ളു​ടെ ചോ​ദ്യ​ത്തി​ന് മു​മ്പി​ൽ പ​ച്ച​ക്ക​ള്ളം പ​റ​ഞ്ഞ് മു​ഖ്യ​മ​ന്ത്രി അ​പ​ഹാ​സ്യ​നാ​യെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

എ​ത്ര ലാ​ഘ​വ​ത്തോ​ടെ​യാ​ണ് ദേ​വ​കു​മാ​റി​ന്‍റെ മ​ക​ൻ അ​ഭി​മു​ഖ​ത്തി​ന് അ​ഭ്യ​ർ​ഥി​ച്ച​പ്പോ​ൾ താ​ൻ സ​മ്മ​തി​ച്ചു​വെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​യു​ന്ന​ത്. അ​ഭി​മു​ഖം ന​ട​ത്തു​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​യെ കൂ​ടാ​തെ മ​റ്റൊ​രാ​ൾ റൂ​മി​ൽ ഇ​രു​ന്ന​ത് മു​ഖ്യ​മ​ന്ത്രി അ​റി​യാ​തെ​യാ​ണെ​ന്ന് പ​റ​ഞ്ഞാ​ൽ അ​ത് അ​രി​യാ​ഹാ​രം ക​ഴി​ക്കു​ന്ന​വ​ർ വി​ശ്വ​സി​ക്കി​ല്ല.

മു​മ്പും വി​ദേ​ശ​ത്ത് വെ​ച്ച് മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ഭി​മു​ഖം ഇ​തേ പി​ആ​ർ ഏ​ജ​ൻ​സി​ക​ൾ ന​ട​ത്തി​യി​രു​ന്നു. പി​ആ​ർ ഏ​ജ​ൻ​സി​ക​ൾ​ക്ക് ആ​രാ​ണ് പ​ണം ന​ൽ​കു​ന്ന​തെ​ന്നാ​ണ് ഇ​നി അ​റി​യേ​ണ്ട​തെ​ന്ന് സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു.