മലപ്പുറം പരാമർശം: മുഖ്യമന്ത്രിയോട് വിശദീകരണം തേടി ഗവർണർ
Thursday, October 3, 2024 4:37 PM IST
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശത്തിൽ വിശദീകരണം തേടി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെട്ട ദേശവിരുദ്ധ പ്രവർത്തനങ്ങളുടെ വിശദാംശങ്ങൾ ഉടൻ അറിയിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്ഭവൻ മുഖ്യമന്ത്രിക്ക് കത്ത് നൽകി.
സ്വർണക്കടത്തിനും ഹവാല ഇടപാടിനും പിന്നിൽ ആരാണെന്ന് മുഖ്യമന്ത്രി അറിയിക്കണം. എന്തുകൊണ്ട് ഈ കാര്യം തന്നെ അറിയിക്കാതിരുന്നു. ഇക്കാര്യത്തിൽ വിശദമായ റിപ്പോർട്ട് നൽകണമെന്നും കത്തിൽ പറയുന്നു.
ദേശവിരുദ്ധ പ്രവർത്തകർക്കെതിരെ എന്ത് നടപടി സ്വീകരിച്ചെന്ന് വ്യക്തമാക്കണമെന്നും ഗവർണർ കത്തിൽ ആവശ്യപ്പെട്ടു.