തി​രു​വ​ന​ന്ത​പു​രം: ‌സെ​പ്റ്റം​ബ​റി​ൽ കെ​എ​സ്ആ​ർ​ടി​സി ച​രി​ത്ര നേ​ട്ടം കൈ​വ​രി​ച്ചെ​ന്ന് ഗ​താ​ഗ​ത‌​മ​ന്ത്രി കെ.​ബി. ഗ​ണേ​ഷ് കു​മാ​ർ. കെ​എ​സ്ആ​ർ​ടി​സി​യു​ടെ 85 ശ​ത​മാ​നം ഡി​പ്പോ​ക​ൾ സെ​പ്റ്റം​ബ​റി​ൽ പ്ര​വ​ർ​ത്ത​ന ലാ​ഭം നേ​ടി​യെ​ന്ന് മ​ന്ത്രി അ​റി​യി​ച്ചു.

പ്ര​വ​ർ​ത്ത​ന ലാ​ഭം എ​ന്ന് പ​റ​യു​മ്പോ​ൾ വ​ർ​ഷ​ങ്ങ​ളാ​യു​ള്ള കോ​ടാ​നു​കോ​ടി​യു​ടെ ക​ടം നി​ക​ത്തി എ​ന്ന് തെ​റ്റി​ദ്ധ​രി​ക്ക​രു​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. നി​ല​വി​ലെ വ​ര​വും ചെ​ല​വും ത​മ്മി​ലു​ള്ള അ​ന്ത​രം നോ​ക്കി​യാ​ണി​ത് പ​റ​യു​ന്ന​ത്.

ഡ്രൈ​വ​റു​ടെ ശ​മ്പ​ളം, ഇ​ന്ധ​നം, മെ​യി​ന്‍റ​ന​ൻ​സ് എ​ന്നി​വ​യെ​ല്ലാം ക​ണ​ക്കാ​ക്കി​യാ​ൽ ഓ​ടു​ന്ന ഓ​രോ വ​ണ്ടി​യും പ്ര​വ​ർ​ത്ത​ന ലാ​ഭ​ത്തി​ലാ​ണ് മ​ന്ത്രി പ​റ​ഞ്ഞു. ഏ​റ്റ​വും പി​ന്നോ​ക്കം നി​ന്നി​രു​ന്ന ആ​ര്യ​ങ്കാ​വ് ഡി​പ്പോ പോ​ലും മു​ന്നി​ൽ ക​യ​റി​യെ​ന്ന് മ​ന്ത്രി വി​ശ​ദീ​ക​രി​ച്ചു.