ക​ണ്ണൂ​ര്‍: പോ​ക്‌​സോ കേ​സി​ല്‍ പു​റ​ത്താ​ക്കി​യ സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ല്‍. സി​പി​എം മു​യ്യം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന അ​നീ​ഷി​നെ​യാ​ണ് കോ​ഴി​ക്കോ​ട് തൊ​ണ്ട​യാ​ടി​നു സ​മീ​പ​ത്തെ പ​റ​മ്പി​ല്‍ തൂ​ങ്ങി​യ നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

പ്ല​സ് വ​ണ്‍ വി​ദ്യാ​ര്‍​ഥി​യെ പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യെ​ന്ന പ​രാ​തി​യി​ല്‍ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് അ​നീ​ഷി​നും മു​യ്യം പ​ടി​ഞ്ഞാ​റ് ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി സി. ​ര​മേ​ശ​നു​മെ​തി​രേ പോ​ക്‌​സോ നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ത്ത​ത്.

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ ന​ട​ന്ന ബ്രാ​ഞ്ച് സ​മ്മേ​ള​ന​ങ്ങ​ളി​ല്‍ ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​മാ​രാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​രാ​ണ് ഇ​രു​വ​രും. കേ​സെ​ടു​ത്ത​തോ​ടെ സി​പി​എം അ​നീ​ഷിനെ പ്രാ​ഥ​മി​ക അം​ഗ​ത്വ​ത്തി​ല്‍ നി​ന്ന് പു​റ​ത്താ​ക്കി​യി​രു​ന്നു. ഇ​തി​നു​ശേ​ഷം അ​നീ​ഷ് ഒ​ളി​വി​ലാ​യി​രു​ന്നു.