വാ​ഷിം​ഗ്ട​ൺ ഡി​സി: ലെ​ബ​ന​നി​ൽ ഇ​സ്ര​യേ​ൽ ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ അ​മേ​രി​ക്ക​ൻ പൗ​ര​ൻ കൊ​ല്ല​പ്പെ​ട്ടു. മി​ഷി​ഗ​നി​ലെ ഡി​യ​ർ​ബോ​ൺ സ്വ​ദേ​ശി ക​മ​ൽ അ​ഹ​മ്മ​ദ് ജ​വാ​ദ് ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. മ​ര​ണം ഇ​യാ​ളു​ടെ സു​ഹൃ​ത്തും അ​യ​ൽ​ക്കാ​രും അ​മേ​രി​ക്ക​ൻ സ​ർ​ക്കാ​രും സ്ഥി​രീ​ക​രി​ച്ചു.

ക​മ​ൽ അ​ഹ​മ്മ​ദ് ജ​വാ​ദി​ന്‍റെ മ​ര​ണ​ത്തി​ൽ ഞ​ങ്ങ​ൾ​ക്ക് അ​തി​യാ​യ ദുഃ​ഖ​മു​ണ്ട്, ഞ​ങ്ങ​ളു​ടെ ഹൃ​ദ​യം അ​ദ്ദേ​ഹ​ത്തി​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യും സു​ഹൃ​ത്തു​ക്ക​ളു​ടെ​യും ഒ​പ്പ​മാ​ണ്. ലെ​ബ​ന​നി​ലെ നി​ര​വ​ധി സാ​ധാ​ര​ണ​ക്കാ​രു​ടെ മ​ര​ണം പോ​ലെ ക​മ​ലി​ന്‍റെ മ​ര​ണ​വും ഒ​രു ദു​ര​ന്ത​മാ​ണെ​ന്ന് വൈ​റ്റ് ഹൗ​സ് വ​ക്താ​വ് പ​റ​ഞ്ഞു.

ക​മ​ൽ അ​ഹ​മ്മ​ദ് അ​മേ​രി​ക്ക​ൻ പൗ​ര​നാ​ണെ​ങ്കി​ലും അ​മേ​രി​ക്ക​ക്കാ​ര​ന​ല്ലെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ലെ​ബ​ന​നി​ൽ ഇ​സ്രാ​യേ​ൽ അ​ടു​ത്തി​ടെ ന​ട​ത്തി​യ സൈ​നി​ക ന​ട​പ​ടി​യി​ൽ നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ൾ കൊ​ല്ല​പ്പെ​ടു​ക​യും ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. ഒ​രു ദ​ശ​ല​ക്ഷ​ത്തി​ല​ധി​കം ആ​ളു​ക​ൾ വാ​സ​സ്ഥ​ലം ഉ​പേ​ക്ഷി​ച്ചു പോ​യി. ഇ​റാ​ൻ പി​ന്തു​ണ​യു​ള്ള ഹി​സ്ബു​ള്ള തീ​വ്ര​വാ​ദി​ക​ളെ​യാ​ണ് ത​ങ്ങ​ൾ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് ഇ​സ്രാ​യേ​ൽ പ​റ​യു​ന്ന​ത്.