ടെ​ൽ അ​വീ​വ്: മി​സൈ​ൽ ആ​ക്ര​മ​ണ​ത്തി​നി​ടെ ഇ​സ്ര​യേ​ലി​ലെ ടെ​ൽ അ​വീ​വി​ന് സ​മീ​പം ജാ​ഫ​യി​ലു​ണ്ടാ​യ വെ​ടി​വ​യ്പ്പി​ൽ കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ എ​ണ്ണം എ​ട്ടാ​യി. ഒ​ന്പ​ത് പേ​ർ​ക്ക് ഗു​രു​ത​ര പ​രി​ക്കു​ണ്ട്. ഇ​വ​ർ ചി​കി​ത്സ​യി​ലാ​ണ്.

ഇ​സ്ര​യേ​ലി​നു​നേ​രെ ഇ​റാ​ൻ മി​സൈ​ൽ ആ​ക്ര​മ​ണം ന​ട​ത്തു​ന്ന​തി​ന് മി​നി​റ്റു​ക​ൾ​ക്ക് മു​മ്പാ​ണ് ജാ​ഫ​യി​ൽ വെ​ടി​വ​യ്പ്പു​ണ്ടാ​യ​ത്. ജ​റു​സ​ലേം ബൊ​ളി​വാ​ർ​ഡി​ലെ ലൈ​റ്റ്-​റെ​യി​ൽ സ്റ്റോ​പ്പി​ന് സ​മീ​പ​മു​ള്ള ട്രെ​യി​നി​ൽ നി​ന്ന് ക​റു​ത്ത വ​സ്ത്രം ധ​രി​ച്ച് വ​ന്ന ര​ണ്ട് പേ​ർ ആ​ളു​ക​ൾ​ക്ക് നേ​രെ വെ​ടി​യു​തി​ർ​ക്കു​ക​യും ക​ത്തി​കൊ​ണ്ട് കു​ത്തു​ക​യു​മാ​യി​രു​ന്നു.

പ്ര​ത്യാ​ക്ര​മ​ണ​ത്തി​ൽ പോ​ലീ​സ് ഇ​വ​രെ കൊ​ല​പ്പെ​ടു​ത്തി. ആ​ക്ര​മ​ണം ന​ട​ത്തി​യ​ത് ര​ണ്ട് പ​ല​സ്തീ​ൻ​കാ​രാ​ണെ​ന്ന് ഇ​സ്ര​യേ​ൽ അ​റി​യി​ച്ചു.