മാ​ഞ്ച​സ്റ്റ​ർ: യു​വേ​ഫ ചാ​ന്പ്യ​ൻ​സ് ലീ​ഗ് ഫു​ട്ബോ​ളി​ൽ ഇം​ഗ്ലീ​ഷ് ചാ​ന്പ്യ​ൻ​മാ​രാ​യ മാ​ഞ്ച​സ്റ്റ​ർ സി​റ്റി​ക്ക് ത​ക​ർ​പ്പ​ൻ ജ​യം. സ്ലൊ​വാ​ക്യ​ൻ ക്ല​ബാ​യ സ്ലോ​വ​ൻ ബ്രാ​റ്റി​സ്‌​ലാ​വ​യെ എ​തി​രി​ല്ലാ​ത്ത നാ​ല് ഗോ​ളു​ക​ൾ​ക്ക് ത​ക​ർ​ത്തു.

ബ്രാ​റ്റി​സ്‌​ലാ​വ​യി​ലെ നാ​ഷ​ണൽ ഫു​ട്ബോ​ൾ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ സി​റ്റി​യു​ടെ ഗു​ണ്ടോ​ഗ​നാ​ണ് ആ​ദ്യം ഗോ​ൾ നേ​ടി​യ​ത്. 8-ാം മി​നി​റ്റി​ലാ​ണ് താ​രം ഗോ​ൾ ക​ണ്ടെ​ത്തി​യ​ത്. പി​ന്നാ​ലെ 15-ാം മി​നി​റ്റി​ൽ ഫി​ൽ ഫോ​ഡ​നും ഗോ​ൾ സ്കോ​ർ ചെ​യ്തു. ഇ​തോ​ടെ സി​റ്റി ര​ണ്ട് ഗോ​ളി​ന് മു​ന്നി​ലെ​ത്തി.

ര​ണ്ടാം പ​കു​തി​യി​ൽ സൂ​പ്പ​ർ താ​രം എ​ൽ​ലിം​ഗ് ഹാ​ല​ണ്ട് ആ​ണ് സി​റ്റി​യു​ടെ മൂ​ന്നാ​മ​ത്തെ ഗോ​ൾ നേ​ടി​യ​ത്. 58-ാം മി​നി​റ്റി​ലാ​യി​രു​ന്നു ഹാ​ല​ണ്ടി​ന്‍റെ ഗോ​ൾ. ജെ​യിം​സ് മ​ക്അ​റ്റി​യാ​ണ് സി​റ്റി​യു​ടെ ഗോ​ൾ നേ​ട്ടം നാ​ലാ​ക്കി​യ​ത്.

വി​ജ​യ​ത്തോ​ടെ ആ​ദ്യ റൗ​ണ്ടി​ൽ മാ​ഞ്ച​സ്റ്റ​ർ സി​റ്റി​ക്ക് നാ​ല് പോ​യ​ന്‍റാ​യി.