ടെ​ൽ​അ​വീ​വ്: ഇ​സ്രാ​യേ​ലി​നു നേ​രെ​യു​ണ്ടാ​യ ഇ​റാ​ന്‍റെ മി​സൈ​ൽ ആ​ക്ര​മ​ണ​ത്തെ തു​ട​ർ​ന്ന് ഇ​ന്ത്യ​ക്കാ​ർ​ക്ക് ജാ​ഗ്ര​താ നി​ർ​ദേ​ശം ന​ൽ​കി. അ​നാ​വ​ശ്യ യാ​ത്ര​ക​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ഷെ​ൽ​റ്റ​റു​ക​ളി​ലേ​ക്ക് മാ​റാ​ൻ ത​യ​റാ​യി​രി​ക്ക​ണ​മെ​ന്നും ഇ​സ്രാ​യേ​ലി​ലു​ള്ള ഇ​ന്ത്യ​ക്കാ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി.

ഇ​റാ​ൻ ഇ​സ്രാ​യേ​ലി​നെ​തി​രെ ബാ​ലി​സ്റ്റി​ക് മി​സൈ​ൽ ആ​ക്ര​മ​ണം ന​ട​ത്തി​യേ​ക്കും എ​ന്ന് അ​മേ​രി​ക്ക​യു​ടെ മു​ന്ന​റി​യി​പ്പു​ണ്ട്. ഏ​താ​നും മ​ണി​ക്കൂ​റു​ക​ൾ​ക്ക് ഉ​ള്ളി​ൽ ക​ന​ത്ത ആ​ക്ര​മ​ണ​ത്തി​ന് സാ​ധ്യ​ത എ​ന്നാ​ണ് മു​ന്ന​റി​യി​പ്പ്.

സു​ര​ക്ഷി​ത ബ​ങ്ക​റു​ക​ളി​ലേ​ക്ക് മാ​റാ​ൻ ത​യാ​റാ​യി​രി​ക്കാ​ൻ ഇ​സ്രാ​യേ​ലി​ലെ യു​എ​സ് എം​ബ​സി ജീ​വ​ന​ക്കാ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി. പ്ര​ധാ​ന ഇ​സ്ര​യേ​ലി ന​ഗ​ര​ങ്ങ​ളി​ലെ​ല്ലാം അ​തീ​വ ജാ​ഗ്ര​താ നി​ർ​ദേ​ശം ന​ൽ​കി.