ബെ​യ്റൂ​ട്ട്: ഹി​സ്ബു​ല്ല​യ്ക്ക് എ​തി​രെ ഇ​സ്രാ​യേ​ൽ ക​ര​യു​ദ്ധം ആ​രം​ഭി​ച്ച​തി​നാ​ൽ എ​ല്ലാ ഇ​ന്ത്യ​ൻ പൗ​ര​ന്മാ​രും ഉ​ട​ൻ ലെ​ബ​ന​ൻ വി​ട​ണ​മെ​ന്ന് എം​ബ​സി മു​ന്ന​റി​യി​പ്പ് ന​ൽ​കി. 4,000 ഇ​ന്ത്യ​ക്കാ​ർ ലെ​ബ​ന​നി​ലു​ണ്ടെ​ന്നാ​ണ് ക​ണ​ക്ക്.​ഏ​തെ​ങ്കി​ലും കാ​ര​ണ​ത്താ​ൽ അ​വി​ടെ തു​ട​രു​ന്ന​വ​രു​ണ്ടെ​ങ്കി​ൽ അ​തീ​വ ജാ​ഗ്ര​ത പാ​ലി​ക്ക​ണം.

യാ​ത്ര​ക​ൾ നി​യ​ന്ത്രി​ക്കാ​നും ബെ​യ്റൂ​ട്ടി​ലെ ഇ​ന്ത്യ​ൻ എം​ബ​സി​യു​മാ​യി ബ​ന്ധ​പ്പെ​ടാ​നും നി​ർ​ദ്ദേ​ശം ന​ൽ​കി. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ത്തി​ൽ [email protected] എ​ന്ന ഇ ​മെ​യി​ലി​ലും +96176860128 എ​മ​ർ​ജ​ൻ​സി ഫോ​ൺ ന​മ്പ​രി​ലും ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് എം​ബ​സി നി​ർ​ദേ​ശം ന​ൽ​കി.

ഇ​സ്രാ​യേ​ലി​ന്‍റെ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ ഹി​സ്ബു​ല്ല ത​ല​വ​നാ​യി​രു​ന്ന ഹ​സ​ൻ ന​സ്ര​ല്ല ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പ്ര​ധാ​ന നേ​താ​ക്ക​ളാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ക​ര​യു​ദ്ധം ആ​രം​ഭി​ക്കു​ക​യാ​ണെ​ന്ന് ഇ​സ്രാ​യേ​ൽ സൈ​ന്യം അ​റി​യി​ച്ച​ത്.