കൊ​ച്ചി: ന​ടി ശ്വേ​താ​മേ​നോ​നെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തി​യ കേ​സി​ൽ ക്രൈം ​ന​ന്ദ​കു​മാ​ർ ക​സ്റ്റ​ഡി​യി​ൽ. എ​റ​ണാ​കു​ളം നോ​ർ​ത്ത് പോ​ലീ​സാ​ണ് ന​ന്ദ​കു​മാ​റി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

സ്വ​ന്തം യൂ​ട്യൂ​ബ് ചാ​ന​ലി​ലൂ​ടെ ന​ന്ദ​കു​മാ​ർ ശ്വേ​താ​മേ​നോ​നെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തു​ക​യും സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ക്കു​ന്ന ത​ര​ത്തി​ൽ സം​സാ​രി​ക്കു​ക​യും ചെ​യ്ത​ത്. ഐ​ടി ആ​ക്ട് പ്ര​കാ​ര​മാ​ണ് ന​ന്ദ​കു​മാ​റി​നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

യൂ​ട്യൂ​ബി​ൽ​നി​ന്നും ശ്വേ​ത​യെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തു​ന്ന വീ​ഡി​യോ ഡി​ലി​റ്റ് ചെ​യ്യാ​ൻ പോ​ലീ​സ് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ ന​ന്ദ​കു​മാ​ർ അ​തി​നു ത​യാ​റാ​കാ​തെ വ​ന്ന​തോ​ടെ​യാ​ണ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ന​ന്ദ​കു​മാ​റി​നെ ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണ്.

നേ​ര​ത്തെ ആ​രോ​ഗ്യ മ​ന്ത്രി വീ​ണ ജോ​ര്‍​ജി​ന്‍റെ അ​ശ്ലീ​ല വീ​ഡി​യോ നി​ര്‍​മി​ക്കാ​ന്‍ സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​രി​യെ പ്രേ​രി​പ്പി​ച്ചു​വെ​ന്ന പ​രാ​തി​യി​ലാ​ണ് ന​ന്ദ​കു​മാ​റി​നെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തി​രു​ന്നു.