ചെ​ന്നൈ: അ​പ്പോ​ളോ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലു​ള്ള ന​ട​ൻ ര​ജ​നി​കാ​ന്തി​ന്‍റെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​രം. രാ​വി​ലെ മു​ത​ൽ വി​വി​ധ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി​യ ശേ​ഷം ര​ജ​നി​കാ​ന്ത് ആ​ശു​പ​ത്രി​യി​ൽ തു​ട​രു​ക​യാ​ണ്.

ലോ​കേ​ഷ് ക​ന​ക​രാ​ജ് സം​വി​ധാ​നം ചെ​യ്യു​ന്ന ‘കൂ​ലി’ സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന് ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട​ത്.

കാ​ർ​ഡി​യോ​ളി​സ്റ്റ് ഡോ​ക്ട​ർ സാ​യ് സ​തീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ര​ജ​നി​കാ​ന്തി​നെ പ​രി​ശോ​ധി​ക്കു​ന്ന​ത്. നാ​ല് ദി​വ​സം കൂ​ടി താ​രം ആ​ശു​പ​ത്രി​യി​ൽ ക​ഴി​യു​മെ​ന്നാ​ണ് സൂ​ച​ന.