ജ​യ്പു​ർ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​ക​ളെ പീ​ഡി​പ്പി​ക്കു​ക​യും അ​ശ്ലീ​ല വീ​ഡി​യോ കാ​ണി​ക്കു​ക​യും ചെ​യ്ത അ​ധ്യാ​പ​ക​ൻ അ​റ​സ്റ്റി​ൽ. രാ​ജ​സ്ഥാ​നി​ലെ ടോ​ങ്കി​ലാ​ണ് സം​ഭ​വം.

ഗോ​പാ​ൽ​പു​ര ഗ്രാ​മ​ത്തി​ൽ ജോ​ലി ചെ​യ്യു​ന്ന അ​ധ്യാ​പ​ക​നാ​യ ലാ​യി​ഖ് അ​ഹ​മ്മ​ദ് ഖു​റേ​ഷി​യെ തി​ങ്ക​ളാ​ഴ്ച കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി 15 ദി​വ​സ​ത്തേ​ക്ക് ജു​ഡീ​ഷ്യ​ൽ ക​സ്റ്റ​ഡി​യി​ൽ വി​ട്ട​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. അ​ധ്യാ​പ​ക​നെ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് സ​സ്‌​പെ​ൻ​ഡ് ചെ​യ്‌​തു.

അ​ഞ്ചാം ക്ലാ​സി​ൽ പ​ഠി​ക്കു​ന്ന ര​ണ്ട് പെ​ൺ​കു​ട്ടി​ക​ളു​ടെ കു​ടും​ബ​ങ്ങ​ൾ ഖു​റേ​ഷി​ക്കെ​തി​രെ വെ​ള്ളി​യാ​ഴ്ച പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഖു​റേ​ഷി​ക്കെ​തി​രെ പോ​ക്സോ വ​കു​പ്പ് ഉ​ൾ​പ്പ​ടെ​യാ​ണ് പോ​ലീ​സ് ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്.