ലോറി ഡ്രൈവറെ മര്‍ദിച്ച മൂന്ന് പേര് അറസ്റ്റില്‍
Sunday, September 29, 2024 11:51 PM IST
കോഴിക്കോട്: താമരശേരി ചുരത്തില്‍ ലോറി ഡ്രൈവറെ മര്‍ദിച്ച സംഭവത്തില്‍ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. വ്യൂ പോയിന്റിനു സമീപം കോഴിക്കോട് ചേളന്നൂര്‍ സ്വദേശി സോനുവിന് നേരെയാണ് ആക്രമണമുണ്ടായത്.
കട്ടിപ്പാറ ആര്യന്‍കുളം സ്വദേശി ഉബൈദ്(23), മീനങ്ങാടി കൃഷ്ണഗിരി തെനക്കാട്ട്കുന്നത്ത് സഞ്ജീത് അഫ്താബ് (22), കട്ടിപ്പാറ മലയില്‍ വീട്ടില്‍ മുഹമ്മദ് ഷാദില്‍ (23) എന്നിവരെയാണ് താമരശേരി പോലീസ് അറസ്റ്റ് ചെയ്തത്.
സംഭവത്തിൽ നേരത്തേ എട്ട് പേര്‍ക്കെതിരേ കേസെടുത്തിരുന്നു. മറ്റുള്ളവര്‍ക്കായി അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് പറഞ്ഞു.