മല്ലികാർജുൻ ഖാർഗെയ്ക്ക് ദേഹാസ്വാസ്ഥ്യം; ആശുപത്രിയിലേക്ക് മാറ്റി
Sunday, September 29, 2024 4:21 PM IST
ന്യൂഡൽഹി: ജമ്മു കാഷ്മീരിലെ കത്വയിൽ തെരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുന്നതിനിടെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് ദേഹാസ്വാസ്ഥ്യം. റാലിയിൽ പ്രസംഗിച്ചുകൊണ്ടിരിക്കെ തളർച്ച അനുഭവപ്പെട്ട ഖർഗെയെ ഒപ്പമുണ്ടായിരുന്നവർ താങ്ങിപ്പിടിച്ച് കസേരയിലിരുത്തി.
പിന്നീട് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യനില തൃപ്തികരമാണെന്ന് ഖർഗെയുടെ മകൻ പ്രിയങ്ക് ഖർഗെ പറഞ്ഞു. ജമ്മു കാഷ്മീരിന്റെ സംസ്ഥാന പദവി തിരികെ കൊണ്ടുവരുമെന്ന് ഖാർഗെ പിന്നീട് പറഞ്ഞു.
ഇപ്പോൾ എനിക്ക് 83 വയസുണ്ട്. അത്ര പെട്ടെന്നൊന്നും ഞാൻ മരിക്കില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധികാരത്തിൽ നിന്ന് താഴെ ഇറക്കും വരെ താൻ ജീവിച്ചിരിക്കുമെന്നും ഖാർഗെ പറഞ്ഞു.