ബിഹാറിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു
Sunday, September 29, 2024 12:35 PM IST
പാറ്റ്ന: ബിഹാറിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു. നാല് പേർക്ക് പരിക്കേറ്റു. ബിഹാറിലെ കൈമൂർ ജില്ലയിലെ മൊഹാനിയയിലാണ് സംഭവം.
ഗയയിൽ നിന്ന് ഉത്തർപ്രദേശിലെ ബരാബങ്കിയിലേക്ക് പോവുകയായിരുന്ന ബസ്, നിർത്തിയിട്ടിരുന്ന ട്രക്കിലാണ് ഇടിച്ചത്. മൂന്നുപേർ സംഭവസ്ഥലത്തു വച്ചുതന്നെ മരിച്ചു. പരിക്കേറ്റ മൂന്നുപേരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് സൂചന.