വിദ്യാർഥിക്ക് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു; രണ്ടുപേർ നിരീക്ഷണത്തിൽ
Friday, September 27, 2024 7:45 PM IST
തിരുവനന്തപുരം: തലസ്ഥാനത്ത് പ്ലസ്ടു വിദ്യാർഥിക്ക് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. നാവായിക്കുളം സ്വദേശിയായ വിദ്യാർഥിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.
വിദ്യാർഥിയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ഉത്രാടദിനത്തിൽ കുളത്തിൽ കുട്ടി കുളിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രോഗലക്ഷണങ്ങൾ പ്രകടമായത്.
ഈ വിദ്യാർഥിക്കൊപ്പം കുളത്തിൽ കൂടെ കുളിച്ച മറ്റ് രണ്ട് പേർ നിരീക്ഷണത്തിൽ കഴിയുകയാണെന്ന് അധികൃതർ പറഞ്ഞു.