ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​ക്കെ​തി​രെ രൂ​ക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി അ​ര​വി​ന്ദ് കേ​ജ​രി​വാ​ള്‍. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി അ​തി​ശ​ക്ത​നാ​ണെ​ന്ന് താ​ൻ എ​പ്പോ​ഴും പ​റ​യാ​റു​ണ്ട്. എ​ന്നാ​ൽ അ​ദ്ദേ​ഹം ദൈ​വ​മ​ല്ലെ​ന്ന് കേ​ജ​രി​വാ​ൾ പ​റ​ഞ്ഞു.

ദൈ​വം ത​നി​യ്ക്കൊ​പ്പ​മു​ണ്ടെ​ന്നും സു​പ്രീം​കോ​ട​തി​യ്ക്ക് ന​ന്ദി പ​റ​യു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. മു​ഖ്യ​മ​ന്ത്രി സ്ഥാ​നം രാ​ജി​വെ​ച്ച ശേ​ഷം ആ​ദ്യ​മാ​യി ഡ​ൽ​ഹി നി​യ​മ​സ​ഭ​യെ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​വെ​യാ​യി​രു​ന്നു കേ​ജ​രി​വാ​ളി​ന്‍റെ വി​മ​ർ​ശ​നം.

ഞാ​നും മ​നീ​ഷ് സി​സോ​ദി​യാ​യും ഇ​വി​ടെ നി​ല്‍​ക്കു​ന്ന​ത് കാ​ണു​മ്പോ​ള്‍ പ്ര​തി​പ​ക്ഷ​ത്തി​ന് വി​ഷ​മ​മു​ണ്ടാ​വും. ദൈ​വ​മോ മ​റ്റെ​ന്തെ​ങ്കി​ലു​മൊ​രു ശ​ക്തി​യോ പ്ര​പ​ഞ്ച​ത്തി​ലു​ണ്ടെ​ന്ന​തി​ല്‍ യാ​തൊ​രു സം​ശ​യ​വു​മി​ല്ല. അ​താ​ണ് ഞ​ങ്ങ​ളെ സ​ഹാ​യി​ച്ച​ത്. സു​പ്രീം​കോ​ട​തി​ക്ക് ന​ന്ദി പ​റ​യു​ക​യാ​ണെ​ന്നും കേ​ജ​രി​വാ​ള്‍ പ​റ​ഞ്ഞു.