ഭു​വ​നേ​ശ്വ​ർ: ഒ​ഡീ​ഷ​യി​ലെ റൂ​ർ​ക്കേ​ല ന​ഗ​ര​ത്തി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ര​ണ്ട് സു​ഹൃ​ത്തു​ക്ക​ൾ ഉ​ൾ​പ്പെ​ടെ അ​ഞ്ച് പേ​ർ ചേ​ർ​ന്ന് പീ​ഡി​പ്പി​ച്ചു. പെ​ൺ​കു​ട്ടി​യു​ടെ വീ​ട്ടു​കാ​ർ ന​ൽ​കി​യ പ​രാ​തി​യെ​ത്തു​ട​ർ​ന്ന് ര​ഘു​നാ​ഥ്പ​ള്ളി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.

ഞാ​യ​റാ​ഴ്ച രാ​ത്രി പെ​ൺ​കു​ട്ടി ത​ന്‍റെ ര​ണ്ട് സു​ഹൃ​ത്തു​ക്ക​ളോ​ടൊ​പ്പം ഒ​രു റെ​സ്റ്റോ​റ​ന്‍റി​ലേ​ക്ക് പോ​യി​രു​ന്നു. പി​ന്നീ​ട് കു​ട്ടി​യെ ഇ​വ​ർ ഒ​രു ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ത്തേ​ക്ക് കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ചു. പി​ന്നാ​ലെ മൂ​ന്നു പേ​ർ​കൂ​ടി ഇ​വ​ർ​ക്കൊ​പ്പം ചേ​രു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തി​ൽ അ​ഡീ​ഷ​ണ​ൽ എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും എ​ല്ലാ പ്ര​തി​ക​ളെ​യും ഉ​ട​ൻ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്നും റൂ​ർ​ക്കേ​ല എ​സ്പി ബ്രി​ജേ​ഷ് കു​മാ​ർ റാ​യ് മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.