ചെ​ന്നൈ: ത​മി​ഴ്‌​നാ​ട് ക​ള്ളാ​ക്കു​റി​ച്ചി​യി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ ആ​റ് തീ​ര്‍​ഥാ​ട​ക​ര്‍ മ​രി​ച്ചു. 14 പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. മ​രി​ച്ച​വ​രി​ല്‍ ര​ണ്ട് സ്ത്രീ​ക​ളും ഉ​ള്‍​പ്പെ​ടു​ന്നു. കഴിഞ്ഞദിവസം രാത്രി തി​രു​ച്ചി​റ​പ്പ​ള്ളി -ചെ​ന്നൈ ദേ​ശീ​യ പാ​ത​യി​ല്‍ ഉ​ളു​ന്തൂ​ര്‍​പേ​ട്ട​യി​ലാ​ണ് സം​ഭ​വം.

നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട ടൂ​റി​സ്റ്റ് വാ​ന്‍ മ​ര​ത്തി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. തി​രു​ച്ചെ​ന്തൂ​ര്‍ മു​രു​ക​ന്‍ ക്ഷേ​ത്ര​ത്തി​ല്‍ ദ​ര്‍​ശ​നം ന​ട​ത്തി മ​ട​ങ്ങി​യ​വ​രാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്.

അ​പ​ക​ടം ന​ട​ന്ന​യു​ട​ന്‍ പോ​ലീ​സും അ​ഗ്‌​നി​ര​ക്ഷാ സേ​ന​യും സ്ഥ​ല​ത്തെ​ത്തി. പ​രി​ക്കേ​റ്റ​വ​രെ വി​ല്ലു​പു​രം മു​ണ്ടി​യാ​മ്പ​ക്കം സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.