കാര്‍ഷിക ബില്ലുകള്‍ തിരികെ കൊണ്ടുവരാൻ കര്‍ഷകര്‍ ആവശ്യപ്പെടണം: കങ്കണ
Tuesday, September 24, 2024 11:15 PM IST
ന്യൂഡല്‍ഹി: പിൻവലിച്ച കാർഷിക നിയമങ്ങൾ തിരികെ കൊണ്ടുവരാൻ കർഷകർ ആവശ്യപ്പെടണമെന്ന് ബിജെപി എംപിയും നടിയുമായ കങ്കണ റണൗട്ട്. തന്റെ ലോക്സഭാ മണ്ഡലമായ മാണ്ഡ്യയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ.
2021ല്‍ മോദി സര്‍ക്കാര്‍ പിന്‍വലിച്ച കാര്‍ഷിക ബില്ലുകള്‍ നിര്‍ബന്ധമായും തിരികെ കൊണ്ടുവരണം. കര്‍ഷകര്‍ തന്നെ ഇതാവശ്യപ്പെടണമെന്നും കങ്കണ പറഞ്ഞു. എനിക്കറിയാം ഇത് വിവാദമാകുമെന്ന്. റദ്ദാക്കിയ കാര്‍ഷിക നിയമങ്ങള്‍ തിരികെ കൊണ്ടുവരണമെന്ന് എനിക്ക് തോന്നുന്നു.
കര്‍ഷകര്‍തന്നെ ആവശ്യപ്പെടണം. വികസനത്തിന്റെ തൂണുകളാണ് കര്‍ഷകര്‍. ഇക്കാര്യം സര്‍ക്കാരിനോട് അഭ്യര്‍ഥിക്കാന്‍ ഞാൻ അവരോട് ആവശ്യപ്പെടുകയാണ്. നിങ്ങളുടെ നന്മയ്ക്കായി നിയമങ്ങള്‍ തിരികെ കൊണ്ടുവരാൻ ആവശ്യപ്പെടണമെന്ന് കങ്കണ പറഞ്ഞു.
കങ്കണയുടെ പ്രസ്താവനയ്ക്കെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി. കോണ്‍ഗ്രസ് കര്ഷകര്ക്കൊപ്പമുണ്ടെന്നും മോദിയും അദ്ദേഹത്തിന്റെ എംപിമാരും എത്രശ്രമിച്ചാലും കാര്‍ഷിക ബില്ലുകള്‍ തിരികെ കൊണ്ടുവരാന്‍ അനുവദിക്കില്ലെന്നും പ്രതിപക്ഷം വ്യക്തമാക്കി.