ആ​ല​പ്പു​ഴ: മീ​ൻ പി​ടി​ക്കാ​ൻ പോ​യ യു​വാ​വ് ഷോ​ക്കേ​റ്റ് മ​രി​ച്ചു. ആ​ല​പ്പു​ഴ നൂ​റ​നാ​ട് പാ​ല​മേ​ൽ സ്വ​ദേ​ശി രാ​ഹു​ൽ രാ​ജ് (32) ആ​ണ് മ​രി​ച്ച​ത്.

തി​ങ്ക​ളാ​ഴ്ച രാ​ത്രി​യാ​ണ് സു​ഹൃ​ത്തു​ക്ക​ൾ​ക്ക് ഒ​പ്പം ഇ​യാ​ൾ മീ​ൻ​പി​ടി​ക്കാ​ൻ പോ​യ​ത്. തു​ട​ർ​ന്ന് ഏ​റെ നേ​ര​മാ​യി രാ​ഹു​ലി​നെ കാ​ണാ​തി​രു​ന്ന​തോ​ടെ സു​ഹൃ​ത്തു​ക്ക​ൾ അ​ന്വേ​ഷി​ച്ച് എ​ത്തി​യ​പ്പോ​ളാ​ണ് ഷോ​ക്കേ​റ്റ് കി​ട​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്.

പ​ന്നി​യെ പി​ടി​ക്കാ​നാ​യി അ​ന​ധി​കൃ​ത​മാ​യി സ്ഥാ​പി​ച്ചി​രു​ന്ന വൈ​ദ്യു​തി വേ​ലി​യി​ൽ നി​ന്നാ​ണ് ഷോ​ക്കേ​റ്റ​ത്. ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ബ​ന്ധു​ക്ക​ളു​ടെ പ​രാ​തി​യി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്.