തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി​യു​ടെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന് പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ ന​ട​ത്തും. വൈ​കു​ന്നേ​രം നാ​ലി​നാ​ണ് സം​സ്ഥാ​ന​ത്തെ​ന്പാ​ടും കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

തൃ​ശൂ​ർ ജി​ല്ല​യി​ലെ 26 ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​ക​ൾ ഒ​ഴി​കെ​യു​ള്ള 256 ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രി​ക്കും പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ സം​സ്ഥാ​ന​വ്യാ​പ​ക​മാ​യി ന​ട​ത്തു​ന്ന​ത്.

പൂ​രം ക​ല​ക്കി​യ​തി​നെ​തി​രേ​യു​ള്ള പ്ര​ചാ​ര​ണം മു​ന്നോ​ട്ടു കൊ​ണ്ടു​പോ​കാ​നാ​ണ് കെ​പി​സി​സി നേ​തൃ​യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ച്ച​ത്.

പൂ​രം അ​ല​ങ്കോ​ല​മാ​ക്കി​യ​തി​നെ​തി​രേ 28ന് ​തൃ​ശൂ​ർ ഡി​സി​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ തേ​ക്കി​ൻ​കാ​ട് മൈ​താ​ന​ത്ത് മ​ഹാ​പ്ര​തി​ഷേ​ധ സ​മ്മേ​ള​നം ന​ട​ത്തു​മെ​ന്ന് കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം. ​ലി​ജു അ​റി​യി​ച്ചി​ട്ടു​ണ്ട്.