പഞ്ചാബിൽ അഞ്ചു മന്ത്രിമാർകൂടി
Tuesday, September 24, 2024 3:52 AM IST
ചണ്ഡിഗഡ്: അഞ്ചു മന്ത്രിമാരെക്കൂടി ഉൾപ്പെടുത്തി പഞ്ചാബിലെ ഭഗവന്ത് മൻ മന്ത്രിസഭ വികസിപ്പിച്ചു. ഹർദീപ് സിംഗ് മുണ്ഡിയാൻ, ബാരിന്ദർകുമാർ ഗോയൽ, തരുൺപ്രീത് സിംഗ് സോന്ദ്, രവ്ജോത് സിംഗ്, മൊഹിന്ദർ ഭഗത് എന്നിവരാണ് ഗവർണർ ഗുലാബ് ചന്ദ് കഠാരിയയ്ക്കു മുന്പാകെ സത്യപ്രതിജ്ഞ ചെയ്തത്.
രവ്ജോതും മൊഹിന്ദറും ദളിത് വിഭാഗക്കാരാണ്. 30 മാസം പ്രായമായ എഎപി സർക്കാരിന്റെ നാലാമത്തെ മന്ത്രിസഭാ പുനഃസംഘടനയാണ് തിങ്കളാഴ്ച നടന്നത്.
ഇതോടെ പഞ്ചാബിൽ മുഖ്യമന്ത്രിയടക്കം 16 മന്ത്രിമാരായി. സംസ്ഥാനത്ത് പരമാവധി 18 മന്ത്രിമാർവരെയാകാം.