കൊ​ച്ചി: ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗി​ൽ ബം​ഗാ​ളി​നെ​തി​രേ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ന് ജ​യം. ഒ​ന്നി​നെ​തി​രെ ര​ണ്ടു ഗോ​ളു​ക​ൾ​ക്ക് ആ​ണ് ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ തി​രി​ച്ചു​വ​ര​വ്.

കൊ​ച്ചി ക​ലൂ​ർ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന മ​ത്സ​രം ഇ​ന്ന് ആ​ദ്യ പ​കു​തി​യും വി​ര​സ​മാ​യി​രു​ന്നു. തു​ട​ർ​ന്ന് 60 ആം ​മി​നി​റ്റി​ൽ ബം​ഗാ​ളി​ന്‍റെ ആ​ദ്യ‌ ഗോ​ൾ പി​റ​ന്നു. മ​ല​യാ​ളി താ​രം വി​ഷ്ണു പി.​വി.​യി​ലൂ​ടെ​യാ​ണ് ബം​ഗാ​ൾ ഗോ​ൾ ക​ണ്ടെ​ത്തി​യ​ത്.

ഉ​ട​ൻ ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ തി​രി​ച്ച​ടി വ​ന്നു. 63 ആം ​മി​നി​റ്റി​ൽ നോ​ഹ സ​ദോ​യി​ലൂ​ടെ ബ്ലാ​സ്റ്റേ​ഴ്സ് ആ​ദ്യ ഗോ​ൾ നേ​ടി​യ​തോ​ടെ ക​ളി സ​മ​നി​ല​യി​ലെ​ത്തി. പി​ന്നീ​ട് സ​ബ്സ്റ്റി​റ്റ്യൂ​ട്ടാ​യി ക​ള​ത്തി​ലെ​ത്തി​യ ക്വാ​മെ പെ​പ്ര​യി​ലൂ​ടെ 88 ആം ​മി​നി​റ്റി​ൽ ബ്ലാ​സ്റ്റേ​ഴ്സ് ര​ണ്ടാം ഗോ​ളും ക​ണ്ടെ​ത്തി തി​രു​വോ​ണ നാ​ളി​ൽ സ്വ​ന്തം ത​ട്ട​ക​ത്തി​ൽ തോ​റ്റ​തി​ന്‍റെ ക്ഷീ​ണം തീ​ർ​ത്തു.

തി​രു​വോ​ണ ദി​ന​ത്തി​ൽ ആ​യി​രു​ന്നു ബ്ലാ​സ്റ്റേ​ഴ്സി​ന്‍റ ആ​ദ്യ ക​ളി. ആ​ദ്യ മ​ത്സ​ര​ത്തി​ൽ പ​ഞ്ചാ​ബ് എ​ഫ്സി​യോ​ട് പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു.