കാറിനടിയിൽപ്പെട്ട് രണ്ടു വയസുകാരിക്ക് ദാരുണാന്ത്യം
Sunday, September 22, 2024 3:17 PM IST
തൃശൂർ : കാറിനടിയിൽപ്പെട്ട് രണ്ടു വയസുകാരിക്ക് ദാരുണാന്ത്യം. ചേലൂർ സ്വദേശി ബിനോയുടെയും ജിനിയുടെയും മകൾ ഐറിൻ (രണ്ട്) ആണ് മരിച്ചത്.
മാതാപിതാക്കൾക്കൊപ്പം പോകുന്നതിനിടെ മുന്നോട്ടെടുത്ത കാറിനടിയിൽ കുഞ്ഞ് പെടുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പോലീസ് സ്ഥലത്ത് എത്തി മേൽ നടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.