ആലപ്പുഴയിലും എംപോക്സ് എന്ന് സംശയം; ഒരാൾ ചികിത്സയിൽ
Saturday, September 21, 2024 8:15 PM IST
ആലപ്പുഴ: വിദേശത്തു നിന്ന് എത്തിയ ഒരാളെ എംപോക്സ് ലക്ഷണങ്ങളുമായി ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് ഇദ്ദേഹത്തിന്റെ കുടുംബം ക്വാറന്റീനിലാണ്.
ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജാഗ്രത പുലർത്തണമെന്നും ജില്ലാ ഭരണകൂടം നിർദേശം നൽകി. അതേസമയം കണ്ണൂരിൽ എംപോക്സ് സംശയത്തെ തുടർന്ന് നിരീക്ഷണത്തിലായിരുന്ന യുവതിയുടെ പരിശോധന ഫലം നെഗറ്റീവായി.
അബുദാബിയിൽ നിന്നെത്തിയ സ്ത്രീയെ പരിയാരം മെഡിക്കൽ കോളജിൽ നിരീക്ഷണത്തിലാക്കിയിരുന്നു.