അന്ന സെബാസ്റ്റ്യന്റെ മരണം; മനുഷ്യാവകാശ കമ്മീഷൻ കേസ് എടുത്തു
Saturday, September 21, 2024 7:50 PM IST
ന്യൂഡൽഹി: മുംബൈയിലെ ഇ വൈ കമ്പനിയിലെ ജീവനക്കാരി അന്ന സെബാസ്റ്റ്യന്റെ മരണത്തിൽ ഇടപെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷൻ.
ജോലി ഭാരമാണ് അന്നയുടെ മരണത്തിന് കാരണമെന്നതിൽ അതീവ ആശങ്ക രേഖപ്പെടുത്തിയ കമ്മീഷൻ സംഭവത്തിൽ സ്വമേധയാ കേസെടുത്തു.
നാല് ആഴ്ച്ചയ്ക്കം കേന്ദ്ര തൊഴിൽ മന്ത്രാലയം റിപ്പോർട്ട് നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ഇറക്കിയ ഉത്തരവിൽ പറയുന്നു.