അ​ന​ന്ത്പൂ​ര്‍: ദു​ലീ​പ് ട്രോ​ഫി ക്രി​ക്ക​റ്റി​ൽ ഇ​ന്ത്യ ബി ​പൊ​രു​ത്തു​ന്നു. ഇ​ന്ത്യ​ഡി​യു​ടെ ഒ​ന്നാം ഇ​ന്നിം​ഗ്‌​സ് സ്‌​കോ​റാ​യ 349നെ​തി​രെ മ​റു​പ​ടി ബാ​റ്റിം​ഗ് ആ​രം​ഭി​ച്ച ഇ​ന്ത്യ​ബി ര​ണ്ടാം ദി​നം ക​ളി​നി​ർ​ത്തു​മ്പോ​ൾ ആ​റ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 210 റ​ണ്‍​സ് എ​ന്ന നി​ല​യി​ലാ​ണ്.

ക്യാ​പ്റ്റ​ന്‍ അ​ഭി​മ​ന്യൂ ഈ​ശ്വ​റി​ന്‍റെ (116) സെ​ഞ്ചു​റി​യാ​ണ് ടീ​മി​നെ ത​ക​ര്‍​ച്ച​യി​ല്‍ നി​ന്ന് ര​ക്ഷി​ച്ച​ത്. വാ​ഷിം​ഗ്ട​ണ്‍ സു​ന്ദ​ര്‍ (39), രാ​ഹു​ല്‍ ചാ​ഹ​ര്‍ (0) എ​ന്നി​വ​രാ​ണ് ക്രീ​സി​ൽ. അ​ര്‍​ഷ്ദീ​പ് സിം​ഗ് മൂ​ന്ന് വി​ക്ക​റ്റെ​ടു​ത്തു. മ​ല​യാ​ളി താ​രം സ​ഞ്ജു സാം​സ​ണി​ന്‍റെ (101 പ​ന്തി​ല്‍ 106) സെ​ഞ്ചു​റി ക​രു​ത്തി​ലാ​ണ് ഇ​ന്ത്യ​ഡി 349 റ​ണ്‍​സെ​ടു​ത്ത​ത്.

നേ​ര​ത്തെ അ​ഞ്ചി​ന് 216 എ​ന്ന സ്കോ​റി​ൽ നി​ന്നാ​ണ് ഇ​ന്ത്യ ഡി ​ര​ണ്ടാം ദി​നം ബാ​റ്റിം​ഗ് പു​ന​രാ​രം​ഭി​ച്ച​ത്. 101 പ​ന്തി​ൽ 12 ഫോ​റും മൂ​ന്ന് സി​ക്സും സ​ഹി​തം 106 റ​ൺ​സു​മാ​യി സ‍​ഞ്ജു പു​റ​ത്താ​യി. ര​ണ്ടാം ദി​നം 43 റ​ൺ​സ് കൂ​ട്ടി​ച്ചേ​ർ​ക്കു​ന്ന​തി​നി​ടെ ഇ​ന്ത്യ ഡി ​അ​വ​ശേ​ഷി​ച്ച അ​ഞ്ച് വി​ക്ക​റ്റും ന​ഷ്ട​മാ​ക്കി. ഇ​ന്ത്യ ബി​യ്ക്കാ​യി ന​വ്ദീ​പ് സൈ​നി അ​ഞ്ച് വി​ക്ക​റ്റ് സ്വ​ന്ത​മാ​ക്കി.