പ​ത്ത​നം​തി​ട്ട: ക​ടു​വ ഇ​റ​ങ്ങി​യെ​ന്ന് വ്യാ​ജ ചി​ത്രം പ്ര​ച​രി​പ്പി​ച്ച സം​ഭ​വ​ത്തി​ല്‍ മൂ​ന്ന് പേ​ര്‍ അ​റ​സ്റ്റി​ല്‍. പാ​ക്ക​ണ്ടം നി​ര​വേ​ൽ വീ​ട്ടി​ൽ ആ​ത്മ​ജ് (20), മ​നു ഭ​വ​നി​ൽ അ​രു​ൺ മോ​ഹ​ന​ൻ (32), ഹ​രി​പ്പാ​ട് ആ​ദ​ർ​ശ് ഭ​വ​നി​ൽ ആ​ദ​ർ​ശ് (27) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

കൂ​ട​ല്‍ ഇ​ഞ്ച​പ്പാ​റ​യി​ല്‍ ക​ടു​വ​യി​റ​ങ്ങി​യെ​ന്നാ​യി​രു​ന്നു ഇ​വ​ർ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ പ്ര​ച​രി​പ്പി​ച്ച​ത്. പ്ര​ദേ​ശ​ത്ത് ക​ടു​വ ഇ​റ​ങ്ങി​യെ​ന്ന വ്യാ​ജ ചി​ത്ര​മാ​ണ് ഇ​വ​ർ പ്ര​ച​രി​പ്പി​ച്ച​ത്.

വ്യാ​ഴാ​ഴ്ച വൈ​കി​ട്ട് മു​ത​ലാ​ണ് വ്യാ​ജ ചി​ത്രം സാ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച​ത്. ഇ​ത് പ്ര​ദേ​ശ​ത്തു ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ ഭീ​തി പ​ര​ത്തി​യ​തി​നെ​തു​ട​ർ​ന്ന് പാ​ടം റേ​ഞ്ച് ഫോ​റെ​സ്റ്റ് ഓ​ഫീ​സ​ർ കൂ​ട​ൽ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്.