ഇ​ടു​ക്കി: ഇ​ര​ട്ട​യാ​ര്‍ ഡാ​മി​ല്‍ കാ​ണാ​താ​യ കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ഉ​പ്പു​ത​റ വ​ള​കോ​ട് സ്വ​ദേ​ശി ര​തീ​ഷി​ന്‍റെ മ​ക​ന്‍ അ​സ്വ​രേ​ഷി​ന്‍റെ (12) മൃ​ത​ദേ​ഹ​മാ​ണ് വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ ക​ണ്ടെ​ത്തി​യ​ത്.

അ​സ്വ​രേ​ഷി​നൊ​പ്പം ഒ​ഴു​ക്കി​ൽ​പ്പെ​ട്ട കാ​യം​കു​ളം സ്വ​ദേ​ശി മു​തു​കു​ളം ന​ടു​വി​ലേ​ത്ത് പൊ​ന്ന​പ്പ​ന്‍റെ മ​ക​ന്‍ അ​തു​ല്‍ ഹ​രീ​ഷി​ന്‍റെ (13) മൃ​ത​ദേ​ഹം നേ​ര​ത്തെ ക​ണ്ടെ​ടു​ത്തി​രു​ന്നു.

ഇ​ര​ട്ട​യാ​ര്‍ ചേ​ല​ക്ക​ല്‍ ക​വ​ല​യി​ല്‍ ബ​ന്ധു​വീ​ട്ടി​ലെ​ത്തി​യ കു​ട്ടി​ക​ളാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. ഡ്രോ​ണ്‍ ഉ​പ​യോ​ഗി​ച്ച് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് ട​ണ​ൽ മു​ഖ​ത്തു നി​ന്ന് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.