തി​രു​വ​ന​ന്ത​പു​രം: ഊ​ഞ്ഞാ​ലാ​ടു​ന്ന​തി​നി​ടെ കോ​ണ്‍​ക്രീ​റ്റ് തൂ​ൺ ഇ​ള​കി ദേ​ഹ​ത്ത് വീ​ണ് നാ​ലു വ​യ​സു​കാ​ര​ന് ദാ​രു​ണാ​ന്ത്യം. നെ​യ്യാ​റ്റി​ൻ​ക​ര കാ​ര​ക്കോ​ണം ത്രേ​സ്യാ​പു​രം സ്വ​ദേ​ശി രാ​ജേ​ഷി​ന്‍റെ മ​ക​ൻ റി​തി​ക് രാ​ജ് (റി​ച്ചു,4 ) ആ​ണ് മ​രി​ച്ച​ത്.

വീ​ടി​നോ​ട് ചേ​ർ​ന്ന് സി​മ​ന്‍റ് തൂ​ണി​ൽ സാ​രി ഉ​പ​യോ​ഗി​ച്ച് കെ​ട്ടി​യ ഊ​ഞ്ഞാ​ലി​ൽ ആ​ടു​ന്ന​തി​നി​ടെ തൂ​ണ് ത​ക​ർ​ന്ന് കു​ഞ്ഞി​ന്‍റെ ശരീരത്തേക്ക് വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ കു​ട്ടി​യെ കാ​ര​ക്കോ​ണം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

മൃ​ത​ദേ​ഹം കാ​ര​ക്കോ​ണം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. അ​പ​ക​ട സ​മ​യ​ത്ത് തൂ​ണി​ന​ടു​ത്ത് ര​ണ്ട് കു​ട്ടി​ക​ൾ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും അ​വ​ർ ത​ല​നാ​ര​ക്കി​ഴ​ക്ക് ര​ക്ഷ​പ്പെ​ട്ടു.