നടിയെ ആക്രമിച്ച കേസ്; ഏഴര വര്‍ഷത്തിനുശേഷം പള്‍സർ സുനി പുറത്തിറങ്ങി
Friday, September 20, 2024 5:04 PM IST
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ ഒന്നാം പ്രതിയായ പള്‍സര്‍ സുനി ജയിലിൽ നിന്ന് പുറത്തിറങ്ങി. സുപ്രീം കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് വിചാരണ കോടതിയാണ് പള്‍സര്‍ സുനിക്ക് ജാമ്യം അനുവദിച്ചത്.
ഏഴര വര്‍ഷത്തെ വിചാരണത്തടവിന് ശേഷമാണ് പൾസർ പുറത്തിറങ്ങിയത്. കനത്ത സുരക്ഷയിൽ പുറത്തിറങ്ങിയ പള്‍സർ സുനി ബന്ധുക്കൾക്കൊപ്പം പോയി. കര്‍ശന ഉപാധികളോടെയാണ് പള്‍സര്‍ സുനിക്ക് എറണാകുളം സെഷൻസ് കോടതി ജാമ്യം അനുവദിച്ചത്.
അനുവാദമില്ലാതെ എറണാകുളം സെഷന്‍സ് കോടതി പരിധി വിട്ട് പോകരുതെന്നും മാധ്യമങ്ങളോട് സംസാരിക്കരുതെന്നും വിചാരണക്കോടതിയുടെ ജാമ്യവ്യവസ്ഥയിലുണ്ട്. ഒരു സിം മാത്രമേ ഉപയോഗിക്കാവൂ. നമ്പര്‍ കോടതിയെ അറിയിക്കണം.
സാക്ഷികളുമായോ മറ്റു പ്രതികളുമായോ സംസാരിക്കരുതെന്നും ജാമ്യവ്യവസ്ഥയിലുണ്ട്. ഒരു ലക്ഷം രൂപ കെട്ടിവെക്കണം. രണ്ട് ആള് ജാമ്യത്തിലാണ് സുനി പുറത്തിറങ്ങിയത്.