കൊ​ല്ലം: ഉ​ത്സ​വ​കാ​ല തി​ര​ക്ക് പ്ര​മാ​ണി​ച്ച് ബം​ഗ​ളു​രു-​കൊ​ച്ചു​വേ​ളി റൂ​ട്ടി​ൽ പ്ര​തി​വാ​ര പൂ​ജ സ്പെ​ഷ​ൽ ട്രെ​യി​ൻ ഓ​ടി​ക്കാ​ൻ റെ​യി​ൽ​വേ തീ​രു​മാ​നം. ഒ​ക്ടോ​ബ​ർ ഒ​ന്നു മു​ത​ൽ ന​വം​ബ​ർ ആ​റു വ​രെ​യാ​ണ് സ​ർ​വീ​സ്. നി​ല​വി​ൽ ഈ ​റൂ​ട്ടി​ൽ ഓ​ടി​യി​രു​ന്ന ഓ​ണം സ്പെ​ഷ​ലാ​ണ് പൂ​ജ സ്പെ​ഷ​ൽ എ​ന്ന പേ​രി​ൽ സ​ർ​വീ​സ് ദീ​ർ​ഘി​പ്പി​ച്ചി​ട്ടു​ള്ള​ത്.

കൊ​ച്ചു​വേ​ളി-​ബം​ഗ​ളു​രു സ്പെ​ഷ​ൽ ഒ​ക്ടോ​ബ​ർ ഒ​ന്ന്, എ​ട്ട്, 15, 22, 29, ന​വം​ബ​ർ അ​ഞ്ച് തീ​യ​തി​ക​ളി​ൽ കൊ​ച്ചു​വേ​ളി​യി​ൽ നി​ന്ന് വൈ​കു​ന്നേ​രം 6.05ന് ​കൊ​ച്ചു​വേ​ളി​യി​ൽ നി​ന്ന് പു​റ​പ്പെ​ട്ട് അ​ടു​ത്ത ദി​വ​സം രാ​വി​ലെ 10.55ന് ​ബം​ഗ​ളു​രു​വി​ൽ എ​ത്തും.

തി​രി​കെ​യു​ള്ള സ​ർ​വീ​സ് ബം​ഗ​ളു​രു​വി​ൽ നി​ന്ന് ഒ​ക്ടോ​ബ​ർ ര​ണ്ട്, ഒ​മ്പ​ത്, 16, 23, 30, ന​വം​ബ​ർ ആ​റ് തീ​യ​തി​ക​ളി​ൽ ബം​ഗ​ളു​രു​വി​ൽ നി​ന്ന് ഉ​ച്ച​യ്ക്ക് 12.45ന് ​പു​റ​പ്പെ​ട്ട് പി​റ്റേ​ദി​വ​സം രാ​വി​ലെ 6.45ന് ​കൊ​ച്ചു​വേ​ളി​യി​ൽ എ​ത്തും.

പാ​ല​ക്കാ​ട് ജം​ഗ്ഷ​ൻ, തൃ​ശൂ​ർ, ആ​ലു​വ, എ​റ​ണാ​കു​ളം ടൗ​ൺ, കോ​ട്ട​യം, ച​ങ്ങ​നാ​ശേ​രി, തി​രു​വ​ല്ല, ചെ​ങ്ങ​ന്നൂ​ർ, മാ​വേ​ലി​ക്ക​ര, കാ​യം​കു​ളം, കൊ​ല്ലം എ​ന്നി​വ​യാ​ണ് കേ​ര​ള​ത്തി​ലെ സ്റ്റോ​പ്പു​ക​ൾ. കോ​ച്ച് കോം​പോ​സി​ഷ​നി​ൽ മാ​റ്റ​മൊ​ന്നു​മി​ല്ല. റി​സ​ർ​വേ​ഷ​ൻ ഉ​ട​ൻ ആ​രം​ഭി​ക്കു​മെ​ന്ന് ദ​ക്ഷി​ണ റെ​യി​ൽ​വേ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.