മുകേഷിനെതിരേ പരാതി നൽകിയ നടിക്കെതിരേ പോക്സോ കേസെടുത്തു
Friday, September 20, 2024 4:27 PM IST
മൂവാറ്റുപുഴ: നടനും എംഎൽഎയുമായ എം. മുകേഷിനെതിരേ ലൈംഗീകാരോപണം ഉന്നയിച്ച നടിക്കെതിരായ ബന്ധുവിന്റെ പരാതിയിൽ പോലീസ് കേസെടുത്തു. പോക്സോ വവകുപ്പുകൾ ആണ് ഇവർക്കെതിരേ ചുമത്തിയിട്ടുള്ളത്. മൂവാറ്റുപുഴ പോലീസാണ് ഇവർക്കെതിരേ കേസ് രജിസ്റ്റർചെയ്തത്.
പ്രായപൂർത്തിയാകാത്ത സമയത്ത് തന്നെ ചെന്നൈയിൽ എത്തിച്ച് നിരവധി പേർക്ക് കാഴ്ചവച്ചു എന്ന നടിയുടെ ബന്ധുവിന്റെ പരാതിയിലാണ് കേസെടുത്തത്. നടിയായ സ്ത്രീ തനിക്ക് സിനിമയിൽ അവസരം വാങ്ങി തരാമെന്നും ഇതിനായി ഓഡിഷനിൽ പങ്കെടുക്കണമെന്നും പറഞ്ഞാണ് കൊണ്ടുപോയതെന്ന് യുവതി പറയുന്നു.
മുകേഷിനെതിരെ പരാതി കൊടുത്ത സ്ത്രീ സെക്സ് മാഫിയയുടെ ആളാണെന്നും യുവതി ആരോപിച്ചിരുന്നു. സംസ്ഥാന പോലീസ് മേധാവിക്ക് അയച്ച പരാതി മൂവാറ്റുപുഴ പോലീസിന് കൈമാറുകയായിരുന്നു.