ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി​യാ​യി അ​തി​ഷി മ​ർ​ലേ​ന ശ​നി​യാ​ഴ്ച സ​ത്യപ്രതി​ജ്ഞ​ചെ​യ്യും. പു​തി​യ ഒ​രു മ​ന്ത്രി​യെ കൂ​ടി മ​ന്ത്രി​സ​ഭ​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. സു​ൽ​ത്താ​ൻ​പൂ​ർ മ​ജ്റ​യി​ൽ നി​ന്നു​ള്ള എം​എ​ൽ​എ മു​കേ​ഷ് അ​ഹ്‌​ലാ​വ​ത് മ​ന്ത്രി​സ​ഭ​യി​ലെ പു​തി​യ മു​ഖ​മാ​കും.

ആ​തി​ഷി​ക്ക് ധ​ന​കാ​ര്യം, വി​ദ്യാ​ഭ്യാ​സം ഉ​ൾ​പ്പെ​ടെയുളള്ള വ​കു​പ്പു​ക​ളു​ടെ ചു​മ​ത​ല നി​ല​നി​ർ​ത്തും. ക​ഴി​ഞ്ഞ സ​ർ​ക്കാ​രി​ലെ മ​ന്ത്രി​മാ​ർ കൈ​കാ​ര്യംചെ​യ്തി​രു​ന്ന വ​കു​പ്പു​ക​ളി​ൽ മാ​റ്റ​മു​ണ്ടാ​കാ​ൻ സാ​ധ്യ​ത​യി​ല്ലെ​ന്നും വി​വ​ര​മു​ണ്ട്.

നി​ല​വി​ലെ മ​ന്ത്രി​മാ​രാ​യ സൗ​ര​ഭ് ഭ​ര​ദ്വാ​ജ്, ഗോ​പാ​ൽ റാ​യ്, കൈ​ലാ​ഷ് ഗെ​ലോ​ട്ട്, ഇ​മ്രാ​ൻ ഹു​സൈ​ൻ, എ​ന്നി​വ​രെ നി​ല​നി​ർ​ത്തു​മെ​ന്നാ​ണ് വി​വ​രം. ഇ​ത്ത​വ​ണ ഉ​പ​മു​ഖ്യ​മ​ന്ത്രി സ്ഥാ​നം ഉ​ണ്ടാ​വി​ല്ലെ​ന്നാ​ണ് സൂ​ച​ന.