ആ​ല​പ്പു​ഴ: സു​ഭ​ദ്ര കൊ​ല​പാ​ത​ക കേ​സി​ലെ പ്ര​തി​ക​ളെ കൊ​ല​പാ​ത​കം ന​ട​ന്ന ക​ല​വൂ​രി​ലെ വീ​ട്ടി​ലെ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. പ്ര​തി​ക​ളാ​യ മാ​ത്യൂ​സി​നെ​യും ഷ​​ർ​മി​ള​യെ​യു​മാ​ണ് തെ​ളി​വെ​ടു​പ്പി​ന് എ​ത്തി​ച്ച​ത്.

ആ​ദ്യം മാ​ത്യൂ​സു​മാ​യി തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യ ഇ​ട​ങ്ങ​ളി​ൽ ഷ​ർ​മി​ള​യു​മാ​യി വീ​ണ്ടും പോ​ലീ​സ് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. സു​ഭ​ദ്ര​യെ കൊ​ല​പ്പെ​ടു​ത്താ​ൻ ഉ​പ​യോ​ഗി​ച്ച ഷാ​ൾ ക​ത്തി​ച്ച് ക​ള​ഞ്ഞെ​ന്ന് പ്ര​തി​ക​ൾ പോലീസിനോട് പറഞ്ഞു.

അ​തേ​സ​മ​യം സു​ഭ​ദ്ര ഉ​പ​യോ​ഗി​ച്ച ത​ല​യ​ണ ഇ​വ​രു​ടെ വീ​ടി​ന്‍റെ പ​രി​സ​ര​ത്തു​നി​ന്ന് പോ​ലീ​സി​ന് ല​ഭി​ച്ചു. കൊ​ല​പാ​ത​ക സ​മ​യം ര​ക്തം പു​ര​ണ്ട​തി​നാ​ൽ ത​ല​യ​ണ ഉ​പേ​ക്ഷി​ച്ച​താ​യി പ്രതി​ക​ൾ പ​റ​ഞ്ഞു.