നടി കവിയൂര്‍ പൊന്നമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Thursday, September 19, 2024 8:04 PM IST
കൊച്ചി: നടി കവിയൂര്‍ പൊന്നമ്മ ആശുപത്രിയിൽ. ആരോഗ്യനില മോശമായതോടെയാണ് വടക്കന്‍ പറവൂരിലെ വീട്ടില്‍ നിന്നും പൊന്നമ്മയെ ആശുപത്രിയിലേക്ക് മാറ്റിയത്.
കൊച്ചിയിലെ ലിസി ആശുപത്രിയിലാണ് പൊന്നമ്മയെ പ്രവേശിപ്പിച്ചത്. കുറച്ചുകാലമായി പൊന്നമ്മയെ വാര്‍ധക്യ സഹജമായ അസുഖങ്ങള്‍ അലട്ടുന്നുണ്ട്.
ഇളയ സഹോദരനും കുടുംബവുമാണ് പൊന്നമ്മക്ക് ഒപ്പം ആശുപത്രിയിൽ ഉള്ളത്. ഏക മകൾ ബിന്ദു യുഎസിലാണ്.