ന്യൂ​ഡ​ൽ​ഹി: പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി ഭീ​ക​ര​വാ​ദി​യാ​ണെ​ന്ന പ​രാ​മ​ർ​ശ​ത്തി​ൽ കേ​ന്ദ്ര​മ​ന്ത്രി ര​വ്നീ​ത് സിം​ഗ് ബി​ട്ടു​വി​നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. ക​ർ​ണാ​ട​ക കോ​ൺ​ഗ്ര​സ് സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ന്മേ​ലാ​ണ് ന​ട​പ​ടി.

രാ​ഹു​ൽ ഗാ​ന്ധി അ​മേ​രി​ക്ക​ൻ സ​ന്ദ​ർ​ശ​ന​ത്തി​ൽ ന​ട​ത്തി​യ പ​രാ​മ​ർ​ശ​ങ്ങ​ളെ വി​മ​ർ​ശി​ക്ക​വെ​യാ​ണ് ര​വ്നീ​ത് സിം​ഗ് ബി​ട്ടു രാ​ഹു​ൽ ഗാ​ന്ധി ഭീ​ക​ര​വാ​ദി​യാ​ണെ​ന്ന് അ​ധി​ക്ഷേ​പി​ച്ച​ത്.

രാ​ഹു​ൽ ഗാ​ന്ധി ഇ​ന്ത്യ​ക്കാ​ര​ന​ല്ലെ​ന്ന് കേ​ന്ദ്ര മ​ന്ത്രി പ​റ​ഞ്ഞി​രു​ന്നു. ഭൂ​രി​ഭാ​ഗം സ​മ​യ​വും രാ​ഹു​ൽ ഇ​ന്ത്യ​ക്ക് പു​റ​ത്താ​ണ് ചി​ല​വ​ഴി​ക്കു​ന്ന​ത്. രാ​ജ്യ​ത്തെ രാ​ഹു​ൽ സ്നേ​ഹി​ക്കു​ന്നി​ല്ല. അ​തി​നാ​ലാ​ണ് വി​ദേ​ശ​ത്ത് പോ​യി ഇ​ന്ത്യ​യെ കു​റി​ച്ച് മോ​ശ​മാ​യി പ​റ​യു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പി​ടി​കി​ട്ടാ​പ്പു​ള്ളി​ക​ളും വി​ഘ​ട​ന​വാ​ദി​ക​ളും, ബോം​ബും തോ​ക്കു​മെ​ല്ലാം നി​ർ​മി​ക്കു​ന്ന​വ​രു​മാ​ണ് രാ​ഹു​ൽ ഗാ​ന്ധി പ​റ​യു​ന്ന​തി​നെ പി​ന്തു​ണ​യ്ക്കു​ന്ന​തെ​ന്നു ര​വ്നീ​ത് സിം​ഗ് ബി​ട്ടു പ​റ​ഞ്ഞു.