ഇ​ടു​ക്കി: ചെ​റു​തോ​ണി​ക്ക് സ​മീ​പം പാ​റേ​മാ​വി​ൽ അ​ജ്ഞാ​ത മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. തൊ​ടു​പു​ഴ-​പു​ളി​യ​ന്മ​ല സം​സ്ഥാ​ന പാ​ത​യി​ലാണ് സം​ഭ​വം.

പു​രു​ഷ​ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. മൃ​ത​ദേ​ഹ​ത്തി​ന് 10 ദി​വ​സം പ​ഴ​ക്ക​മു​ള്ള​താ​യി പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ൽ വ്യ​ക്ത​മാ​യി​ട്ടു​ണ്ട്. ഇ​ടു​ക്കി വെ​ള്ള​യാം​കു​ടി സ്വ​ദേ​ശി​യാ​ണ് മ​ര​ണ​പ്പെ​ട്ട​തെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം.

എ​ന്നാ​ൽ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​ക​ൾ​ക്ക് ശേ​ഷ​മേ ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ക്കാ​ൻ ക​ഴി​യൂ എ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. മൃ​ത​ദേ​ഹം ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി. ഇ​ടു​ക്കി പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.