ബം​ഗ​ളൂ​രു: തീ​പി​ടി​ത്ത​ത്തി​ൽ മ​ല​യാ​ളി യു​വാ​വ് മരി​ച്ചു. കൊ​ല്ലം പു​ന​ലൂ​ർ സ്വ​ദേ​ശി സു​ജ​യ് പ​ണി​ക്ക​ർ (34) ആ​ണ് മ​രി​ച്ച​ത്. ബം​ഗ​ളൂ​രു മ​ത്തി​ക്ക​ര​യി​ലെ എം.​എ​സ്. രാ​മ​യ്യ മെഡി​ക്ക​ൽ കോ​ള​ജി​ൽ ഇ​ന്ന് ഉ​ച്ച​യോ​ടെ​യാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.

ആ​ശു​പ​ത്രി​യി​ലെ ഐ​സി​യു​വി​ലാ​ണ് തീ​പി​ടി​ത്തം ഉ​ണ്ടാ​യ​ത്. ശ്വാ​സ​കോ​ശ സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തെ തു​ട​ർ​ന്ന് സു​ജ​യെ ഐ​സി​യു​വി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു.

സു​ജ​യെ ര​ക്ഷ​പ്പെ​ടു​ത്തു​ന്ന​തി​ൽ ആ​ശു​പ​ത്രി​ക്ക് വീ​ഴ്ച ഉ​ണ്ടാ​യെ​ന്ന് ബ​ന്ധു​ക്ക​ൾ ആ​രോ​പി​ക്കു​ന്നു. ഈ ​വി​വ​രം മ​റ​ച്ചു​വ​യ്ക്കാ​ൻ ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ ശ്ര​മി​ക്കു​ക​യാ​ണെ​ന്നും ബ​ന്ധു​ക്ക​ൾ പ​റ​യു​ന്നു.