കൊ​ല്ലം: കൊ​ട്ടാ​ര​ക്ക​ര​യി​ല്‍ വ​യോ​ധി​ക​ന്‍ ഭാ​ര്യ​യെ ക​ഴു​ത്ത​റു​ത്ത് കൊ​ന്നു. കൊ​ട്ടാ​ര​ക്ക​ര പ​ള്ളി​ക്ക​ല്‍ സ്വ​ദേ​ശി​നി സ​ര​സ്വ​തി (50) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. കൊ​ല​പാ​ത​ക​ത്തി​ന് ശേ​ഷം ഭ​ര്‍​ത്താ​വ് സു​രേ​ന്ദ്ര​ന്‍ പി​ള്ള പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി കീ​ഴ​ട​ങ്ങി.

സ​ര​സ്വ​തി​യെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം ഇ​യാ​ള്‍ മൂ​ത്ത മ​രു​മ​ക​ളെ ഫോ​ണ്‍ വി​ളി​ച്ച് വി​വ​രം പ​റ​ഞ്ഞി​രു​ന്നു. ശേ​ഷം ഓ​ട്ടോ​റി​ക്ഷ വി​ളി​ച്ച് പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ എ​ത്തു​ക​യാ​യി​രു​ന്നു.

സു​രേ​ന്ദ്ര​ന് സം​ശ​യ രോ​ഗ​മാ​യി​രു​ന്ന​താ​യും മ​ദ്യ ല​ഹ​രി​യി​ല്‍ സ​ര​സ്വ​തി​യെ ഉ​പ​ദ്ര​വി​ച്ചി​രു​ന്നതായും ബ​ന്ധു​ക്ക​ള്‍ പ​റ​യു​ന്നു. സ​ര​സ്വ​തി​യും സു​രേ​ന്ദ്ര​ന്‍ പി​ള്ള​യും ത​മ്മി​ല്‍ പ്ര​ശ്‌​ന​ങ്ങ​ള്‍ ഉ​ണ്ടാ​യി​രു​ന്നു. ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തു​മെ​ന്ന് നേ​ര​ത്തെ​യും ഇയാൾ ഭീ​ഷ​ണി മു​ഴ​ക്കി​യി​രു​ന്നു​വെ​ന്നും ബ​ന്ധു​ക്ക​ള്‍ വ്യ​ക്ത​മാ​ക്കു​ന്നു.