ചെ​ന്നൈ: ബം​ഗ്ലാ​ദേ​ശി​നെ​തി​രാ​യ ടെ​സ്റ്റ് പ​ര​മ്പ​ര​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ ഇ​ന്ത്യ​യ്ക്ക് ബാ​റ്റിം​ഗ്. ടോ​സ് നേ​ടി​യ ബം​ഗ്ലാ​ദേ​ശ് നാ​യ​ക​ൻ ന​ജ്മു​ല്‍ ഹു​സൈ​ന്‍ ഷാ​ന്‍റോ ഫീ​ല്‍​ഡിം​ഗ് തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു.

പി​ച്ചി​ലെ ഈ​ര്‍​പ്പം മു​ത​ലെ​ടു​ക്കാ​നാ​ണ് ആ​ദ്യം ബൗ​ളിം​ഗ് തെ​ര​ഞ്ഞെ​ടു​ത്ത​തെ​ന്ന് ന​ജ്മു​ല്‍ ഹു​സൈ​ന്‍ ഷാ​ന്‍റോ പ​റ​ഞ്ഞു. ആ​ദ്യ സെ​ഷ​ന്‍ സീ​മ​ര്‍​മാ​ര്‍​ക്ക് വ​ള​രെ ന​ല്ല​താ​യി​രി​ക്കും. ഞ​ങ്ങ​ള്‍ മൂ​ന്ന് സീ​മ​ര്‍​മാ​രു​മാ​യാ​ണ് ഇ​റ​ങ്ങു​ന്ന​തെ​ന്നും ഷാ​ന്‍റോ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

അ​തേ​സ​മ​യം, ടോ​സ് നേ​ടി​യി​രു​ന്നെ​ങ്കി​ല്‍ ത​ങ്ങ​ളും ആ​ദ്യം ബാ​റ്റിം​ഗ് ചെ​യ്യു​മാ​യി​രു​ന്നെ​ന്ന് ഇ​ന്ത്യ​ന്‍ നാ​യ​ക​ന്‍ രോ​ഹി​ത് ശ​ര്‍​മ പ​റ​ഞ്ഞു. ഇ​ത് വെ​ല്ലു​വി​ളി നി​റ​ഞ്ഞ സാ​ഹ​ച​ര്യ​ങ്ങ​ളാ​യി​രി​ക്കും. ഞ​ങ്ങ​ള്‍ ന​ന്നാ​യി ത​യാ​റാ​യി​ട്ടു​ണ്ട്. മൂ​ന്ന് സീ​മ​ര്‍​മാ​രും ര​ണ്ട് സ്പി​ന്ന​ര്‍​മാ​രും ടീ​മി​ലു​ണ്ടെ​ന്നും രോ​ഹി​ത് പ​റ​ഞ്ഞു.

2023-25 ലോ​ക ടെ​സ്റ്റ് ചാ​ന്പ്യ​ൻ​ഷി​പ്പി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ര​ണ്ടു മ​ത്സ​ര​ങ്ങ​ളു​ടെ ടെ​സ്റ്റ് പ​ര​ന്പ​ര​യി​ലെ ആ​ദ്യ മ​ത്സ​രം ചെ​ന്നൈ എം.​എ. ചി​ദം​ബ​രം സ്റ്റേ​ഡി​യ​ത്തി​ലാ​ണ് അ​ര​ങ്ങേ​റു​ന്ന​ത്. ഇ​ന്ത്യ അ​ഞ്ചു മാ​സ​ങ്ങ​ൾ​ക്കു​ശേ​ഷ​മാ​ണ് ടെ​സ്റ്റി​ന് ഇ​റ​ങ്ങു​ന്ന​ത്. ബം​ഗ്ലാ​ദേ​ശാ​ണെ​ങ്കി​ൽ പാ​ക്കി​സ്ഥാ​നെ അ​വ​രു​ടെ നാ​ട്ടി​ൽ​ച്ചെ​ന്ന് കീ​ഴ​ട​ക്കി​യ​തി​ന്‍റെ ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ്.

ക​രു​ത്ത​രാ​യ ന്യൂ​സി​ല​ൻ​ഡ്, ഓ​സ്ട്രേ​ലി​യ ടെ​സ്റ്റ് പ​ര​ന്പ​ര​ക​ൾ​ക്കു മു​ന്പ് ഇ​ന്ത്യ​ക്കു​ള്ള വെ​ല്ലു​വി​ളി​യാ​ണ് ബം​ഗ്ലാ​ദേ​ശി​നെ​തി​രേ​യു​ള്ള ടെ​സ്റ്റ് പ​ര​ന്പ​ര. ലോ​ക ടെ​സ്റ്റ് ചാ​ന്പ്യ​ൻ​ഷി​പ്പ് പോ​യി​ന്‍റ് നി​ല​യി​ൽ ഒ​ന്നാം സ്ഥാ​ന​ത്തു​ള്ള ഇ​ന്ത്യ​ക്ക് ഫൈ​ന​ലി​നു മു​ന്പ് ന്യൂ​സി​ല​ൻ​ഡ്, ഓ​സ്ട്രേ​ലി​യ ടീ​മു​ക​ളെ​യാ​ണ് ഇ​നി നേ​രി​ടാ​നു​ള്ള​ത്.

ബം​ഗ്ലാ​ദേ​ശി​നെ​തി​രേ ഇ​തു​വ​രെ ഇ​ന്ത്യ​ക്ക് ടെ​സ്റ്റ് മ​ത്സ​ര​ങ്ങ​ളൊ​ന്നും ന​ഷ്ട​മാ​യി​ട്ടി​ല്ല. ക​ഴി​ഞ്ഞ 13 മ​ത്സ​ര​ങ്ങ​ളി​ൽ 11ലും ​ഇ​ന്ത്യ ജ​യി​ച്ച​പ്പോ​ൾ ര​ണ്ടെ​ണ്ണം സ​മ​നി​ല​യാ​യി. പു​തി​യ ബം​ഗ്ലാ​ദേ​ശി​നെ വി​ല​കു​റ​ച്ചു കാ​ണാ​നാ​വി​ല്ല. ക​ഴി​ഞ്ഞ മാ​സം പാ​ക്കി​സ്ഥാ​നെ​തി​രേ ര​ണ്ടു ടെ​സ്റ്റ് മ​ത്സ​ര​ങ്ങ​ളു​ടെ പ​ര​ന്പ​ര​യി​ൽ സ​ന്പൂ​ർ​ണ ജ​യം നേ​ടി​യ​തി​ന്‍റെ ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ് ഇ​ന്ത്യ​യി​ലെ​ത്തി​യി​രി​ക്കു​ന്ന​ത്.

ഇ​ന്ത്യ പ്ലേ​യിം​ഗ് ഇ​ല​വ​ൻ: രോ​ഹി​ത് ശ​ർ​മ (ക്യാ​പ്റ്റ​ന്‍), യ​ശ​സ്വി ജ​യ്‌​സ്വാ​ൾ, ശു​ഭ്മ​ന്‍ ഗി​ൽ, വി​രാ​ട് കോ​ഹ്‌​ലി, കെ.​എ​ൽ. രാ​ഹു​ൽ, റി​ഷ​ഭ് പ​ന്ത് (വി​ക്ക​റ്റ് കീ​പ്പ​ർ), ര​വീ​ന്ദ്ര ജ​ഡേ​ജ, ആ​ർ. അ​ശ്വി​ൻ, ജ​സ്പ്രീ​ത് ബും​റ, അ​ർ​ഷ്ദീ​പ് സിം​ഗ്, മു​ഹ​മ്മ​ദ് സി​റാ​ജ്.

ബം​ഗ്ലാ​ദേ​ശ് പ്ലേ​യിം​ഗ് ഇ​ല​വ​ൻ: ഷ​ദ്മാ​ൻ ഇ​സ്ലാം, സ​ക്കീ​ർ ഹ​സ​ൻ, ന​ജ്മു​ൽ ഹു​സൈ​ൻ ഷാ​ന്‍റോ (ക്യാ​പ്റ്റ​ന്‍), മോ​മി​നു​ൾ ഹ​ഖ്, മു​ഷ്ഫി​ഖു​ർ റ​ഹീം, ഷ​ക്കി​ബ് അ​ൽ ഹ​സ​ൻ, ലി​റ്റ​ൺ ദാ​സ് (വി​ക്ക​റ്റ് കീ​പ്പ​ർ), മെ​ഹി​ദി ഹ​സ​ൻ മി​റാ​സ്, ട​സ്കി​ൻ അ​ഹ​മ്മ​ദ്, ഹ​സ​ൻ മ​ഹ്മൂ​ദ്, ന​ഹി​ദ് റാ​ണ.