മുല്ലപ്പെരിയാർ ജനസംരക്ഷണ സമിതി കൂട്ട ഉപവാസം 24 ന്
Thursday, September 19, 2024 8:00 AM IST
തൊടുപുഴ: കാലഹരണപ്പെട്ട മുല്ലപ്പെരിയാർ അണക്കെട്ട് ഡീ കമ്മീഷൻ ചെയ്യണമെന്നും കേരളത്തിന് ഹാനികരമായ കരാർ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് മുല്ലപ്പെരിയാർ ജനസംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ 24ന് രാവിലെ 10 മുതൽ വൈകിട്ട് നാലുവരെ എറണാകുളം വഞ്ചി സ്ക്വയർ കൂട്ട ഉപവാസം നടത്തുന്നു.
കൂട്ട ഉപവാസം കർദിനാൾ മാർ ജോർജ് ആലഞ്ചേരിയും സമാപന സമ്മേളനം തുഷാർ വെള്ളാപ്പള്ളിയും ഉദ്ഘാടനം ചെയ്യും.
അബ്ദുൾ കരീം സഖാഫി ഇടുക്കി മുഖ്യപ്രഭാഷണം നടത്തും. ആലപ്പുഴ ബാദുഷ സഖാഫി മുഖ്യാതിഥിയായിരിക്കും. ചെയർമാൻ അഡ്വ. റോയ് വാരികാട്ട്, ജനറൽ കൺവീനർ പി.ടി ശ്രീകുമാർ, സ്വാമി ഗുരു രത്നം ജ്ഞാന തപസ്വി, സ്വാമി അയ്യപ്പദാസ്, മാത്യു വർഗീസ് , ജോർജ് സെബാസ്റ്റ്യൻ, ജോസ് ജേക്കബ്, ഫാ. ഏലിയാസ് ചെറുകാട്ട്, കെ ബി.മധു, ഫാ. സ്ലീബപോൾ വട്ടവേലിൽ, പാസ്റ്റർ തോംസൺ ജോഷ്വ , ഫാ. ടി.ജെ ബിജോയ് , ഖാലിദ് സഖാഫി, യൂസഫ് സഖാഫി, അഡ്വ.സക്കറിയ കാരുവേലി തുടങ്ങിയവർ പ്രസംഗിക്കും.