ശ്രീ​ന​ഗ​ര്‍: ജ​മ്മു കാ​ഷ്മീ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ആ​ദ്യ​ഘ​ട്ട വോ​ട്ടെ​ടു​പ്പ് പു​രോ​ഗ​മി​ക്കു​ന്നു. തു​ട​ർ​ച്ച​യാ​യ ഏ​റ്റു​മു​ട്ട​ലു​ക​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ക​ന​ത്ത സു​ര​ക്ഷ​യി​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്. രാ​വി​ലെ ആ​രം​ഭി​ച്ച വോ​ട്ടെ​ടു​പ്പി​ൽ പ​ക​ൽ 11 വ​രെ 26 ശ​ത​മാ​നം പോ​ളിം​ഗാ​ണ് രേ​ഖ​പ്പെ​ടു​ത്തി​ട്ടു​ള്ള​ത്.

രാ​വി​ലെ ഏ​ഴി​ന് ആ​രം​ഭി​ച്ച പോ​ളിം​ഗ് വൈ​കി​ട്ട് ആ​റു​വ​രെ നീ​ളും. ജ​മ്മു കാ​ഷ്മീ​രി​ലെ 24 മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പാ​ണ് ഇ​ന്ന് ന​ട​ക്കു​ന്ന​ത്. കാ​ഷ്മീ​ര്‍ താ​ഴ്‌​വ​ര​യി​ലെ 16 ഉം ​ജ​മ്മു​വി​ലെ എ​ട്ടും മ​ണ്ഡ​ല​ങ്ങ​ളി​ലാ​ണ് വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്.

ഭീ​ക​രാ​ക്ര​മ​ണ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പോ​ളിം​ഗ്ബൂ​ത്തു​ക​ളി​ല്‍ ക​ന​ത്ത സു​ര​ക്ഷ ഒ​രു​ക്കി​യി​ട്ടു​ണ്ട്. കാ​ല്‍​ന​ട​യാ​ത്ര​ക്കാ​രെ​യും വാ​ഹ​ന​ങ്ങ​ളെ​യും പ​രി​ശോ​ധി​ക്കാ​ന്‍ കൂ​ടു​ത​ല്‍ ചെ​ക്ക്പോ​സ്റ്റു​ക​ള്‍ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. സു​ര​ക്ഷാ ഏ​ജ​ന്‍​സി​ക​ളെ സ​ഹാ​യി​ക്കാ​ന്‍ കാ​മ​റ​ക​ളും ഡ്രോ​ണു​ക​ളും ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്.

ജ​മ്മു കാ​ഷ്മീ​രി​ന്‍റെ പ്ര​ത്യേ​ക പ​ദ​വി എ​ടു​ത്തു​ക​ള​ഞ്ഞ​തി​ന് ശേ​ഷം ന​ട​ക്കു​ന്ന ആ​ദ്യ തെ​ര​ഞ്ഞെ​ടു​പ്പാ​ണി​ത്. 2019 ഓ​ഗ​സ്റ്റി​ല്‍ ആ​ര്‍​ട്ടി​ക്കി​ള്‍ 370 റ​ദ്ദാ​ക്കി​യി​രു​ന്നു.

എ​ന്‍​ജി​നീ​യ​ര്‍ റ​ഷീ​ദി​ന്‍റെ എ​ഐ​പി​യും ജ​മാ​ത്തെ ഇ​സ്ലാ​മി​യും കൈ​കോ​ര്‍​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത് ചി​ല മ​ണ്ഡ​ല​ങ്ങ​ളി​ല്‍ നാ​ഷ​ണ​ല്‍ കോ​ണ്‍​ഫ​റ​ന്‍​സ്-​കോ​ണ്‍​ഗ്ര​സ് സ​ഖ്യ​ത്തെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ചേ​ക്കും. ആം ​ആ​ദ്മി പാ​ര്‍​ട്ടി​യും എ​ല്ലാ സീ​റ്റു​ക​ളി​ലും സ്ഥാ​നാ​ര്‍​ഥി​ക​ളെ മ​ത്സ​രി​പ്പി​ക്കു​ന്നു​ണ്ട്. ഒ​റ്റ​യ്ക്കാ​ണ് പി​ഡി​പി​യു​ടെ പോ​രാ​ട്ടം. കി​ഴ​ക്ക​ന്‍ കാ​ഷ്മീ​രി​ല്‍ ബി​ജെ​പി​യും സ്ഥാ​നാ​ര്‍​ഥി​ക​ളെ നി​ര്‍​ത്തി​യി​ട്ടു​ണ്ട്.

കു​ല്‍​ഗാം മ​ണ്ഡ​ല​ത്തി​ല്‍ നി​ന്ന് തു​ട​ര്‍​ച്ച​യാ​യി അ​ഞ്ചാം ത​വ​ണ​യും ജ​ന​വി​ധി തേ​ടു​ന്ന സി​പി​എ​മ്മി​ന്‍റെ മു​ഹ​മ്മ​ദ് യൂ​സ​ഫ് ത​രി​ഗാ​മി, മെ​ഹ​ബൂ​ബ മു​ഫ്തി​യു​ടെ മ​ക​ള്‍ ഇ​ല്‍​ത്തി​ജ മു​ഫ്തി, നാ​ഷ​ണ​ല്‍ കോ​ണ്‍​ഫ​റ​ന്‍​സി​ന്‍റെ സ​ക്കീ​ന ഇ​റ്റൂ ദം​ഹ​ല്‍ കോ​ണ്‍​ഗ്ര​സ് മു​ന്‍ പ്ര​സി​ഡ​ന്‍റ് ഗു​ലാം അ​ഹ​മ്മ​ദ് മി​ര്‍ തു​ട​ങ്ങി​യ​വ​രാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ലെ പ്ര​മു​ഖ സ്ഥാ​നാ​ര്‍​ഥി​ക​ള്‍.

മൂ​ന്ന് ഘ​ട്ട​മാ​യി ന​ട​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വോ​ട്ടെ​ണ്ണ​ല്‍ അ​ടു​ത്ത മാ​സം എ​ട്ടി​ന് ന​ട​ക്കും. 90 മ​ണ്ഡ​ല​ങ്ങ​ളാ​ണ് ജ​മ്മു കാ​ഷ്മീ​രി​ലു​ള്ള​ത്. 219 പേ​രാ​ണ് ജ​ന​വി​ധി തേ​ടു​ന്ന​ത്. 90 പേ​ര്‍ സ്വ​ത​ന്ത്ര​സ്ഥാ​നാ​ര്‍​ഥി​ക​ളാ​ണു​ള്ള​ത്.







.