സ്വിമ്മിംഗ് പൂളില്‍ വീണ് മൂന്ന് വയസുകാരന് മരിച്ചു
Wednesday, September 18, 2024 12:37 PM IST
കോതമംഗലം: സ്വിമ്മിംഗ് പൂളില്‍ വീണ് മൂന്ന് വയസുകാരന് ദാരുണാന്ത്യം. കോതമംഗലം ചെറുവട്ടൂരിന് സമീപം താമസിക്കുന്ന ജിയാസിന്റെ മകന് അബ്രാം സെയത് ആണ് മരിച്ചത്.
അവധിക്കാലമായതിനാല്‍ ജിയാസിന്റെ സഹോദരന്റെ വീട്ടില്‍ കുടുംബാംഗങ്ങള്‍ ഒത്തുകൂടിയതാണ്. ഇതിനിടെ കുട്ടിയെ കാണാതാവുകയായിരുന്നു.
പിന്നാലെ നടത്തിയ തിരച്ചിലില്‍ വീടിനകത്തുള്ള സ്വിമ്മിംഗ് പൂളില്‍ കുട്ടിയെ കണ്ടെത്തി. അവശനിലയിലായ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങുകയായിരുന്നു.