തൃ​ശൂ​ർ: ഓ​ണാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി തൃ​ശൂ​രി​ൽ ഇ​ന്ന് പു​ലി​കളി ന​ട​ക്കും. വൈ​കി​ട്ട് അ​ഞ്ചി​നാ​ണ് പു​ലി​ക​ളി​യു​ടെ ഫ്ലാ​ഗ് ഓ​ഫ്. പു​ലി​ക​ളു​ടെ ചാ​യം പൂ​ശ​ല്‍ ആ​രം​ഭി​ച്ചു.

ഏ​ഴ് ടീ​മാ​ണ് ഇ​ക്കു​റി പു​ലി​ക്ക​ളി​ക്കു​ള്ള​ത്. 350 ൽ ​ഏ​റെ പു​ലി​ക​ൾ ഇ​ത്ത​വ​ണ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. പു​ലി​ക​ളി​യു​ടെ ഭാ​ഗ​മാ​യി സ്വ​രാ​ജ് റൗ​ണ്ടി​ല്‍ ഗ​താ​ഗ​ത​ നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

രാ​വി​ലെ തേ​ക്കി​ന്‍​കാ​ടും സ്വ​രാ​ജ് റൗ​ണ്ടി​ലെ വി​വി​ധ മേ​ഖ​ല​ക​ളി​ലും വാ​ഹ​ന​ങ്ങ​ള്‍​ക്ക് പാ​ര്‍​ക്കിം​ഗ് അ​നു​വ​ദി​ക്കി​ല്ല. ഉ​ച്ച മു​ത​ൽ സ്വ​രാ​ജ് റൗ​ണ്ടി​ലേ​ക്ക് പൂ​ർ​ണ​മാ​യി വാ​ഹ​ന​ങ്ങ​ൾ നി​രോ​ധി​ക്കും. പു​ലി​ക​ളി​ക്കു​ള്ള ഒ​രു​ക്ക​ങ്ങ​ൾ​എ​ല്ലാം പൂ​ർ​ത്തി​യാ​യ​താ​യി കോ​ർ​പ്പ​റേ​ഷ​നും പോ​ലീ​സും അ​റി​യി​ച്ചു.