കോ​ഴി​ക്കോ​ട്: താ​മ​ര​ശേ​രി അ​ടി​വാ​രം സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യെ ന​ഗ്ന​പൂ​ജ​യ്ക്ക് നി​ര്‍​ബ​ന്ധി​ച്ച​താ​യി പ​രാ​തി. സം​ഭ​വ​ത്തി​ല്‍ യു​വ​തി​യു​ടെ ഭ​ര്‍​ത്താ​വി​നെ​യും ഇ​യാ​ളു​ടെ സു​ഹൃ​ത്താ​യ അ​ടി​വാ​രം സ്വ​ദേ​ശി പി.​കെ.​പ്ര​കാ​ശി​നെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

യു​വ​തി​ക്കും ഭ​ര്‍​ത്താ​വി​നും ചി​ല കു​ടും​ബ​പ്ര​ശ്‌​ന​ങ്ങ​ളും സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യും ഉ​ണ്ടാ​യി​രു​ന്നു. ഇ​ത് പ​രി​ഹ​രി​ക്കാ​ന്‍ ന​ഗ്ന​പൂ​ജ ന​ട​ത്ത​ണ​മെ​ന്ന് പ്ര​കാ​ശ് യു​വ​തി​യു​ടെ ഭ​ര്‍​ത്താ​വി​നെ ഉ​പ​ദേ​ശി​ക്കു​ക​യാ​യി​രു​ന്നു.

പി​ന്നാ​ലെ ഇ​തി​ന് വ​ഴ​ങ്ങ​ണ​മെ​ന്ന് പ​റ​ഞ്ഞ് ഭ​ര്‍​ത്താ​വ് ഇ​വ​രെ പ​ല​വ​ട്ടം ഉ​പ​ദ്ര​വി​ച്ചു. ഇ​തോ​ടെ യു​വ​തി താ​മ​ര​ശേ​രി പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു. യു​വ​തി​യു​ടെ വി​ശ​ദ​മാ​യ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷ​മാ​ണ് ഇ​രു​വ​രെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.