മകന്റെ ജന്മദിനാഘോഷത്തിനിടെ മാതാവിന് ദാരുണാന്ത്യം
Wednesday, September 18, 2024 5:47 AM IST
അഹമ്മദാബാദ്: മകന്റെ ജന്മദിനത്തിൽ ഹൃദയാഘാതത്തെ തുടർന്ന് മാതാവിന് ദാരുണാന്ത്യം. ഗുജറാത്തിലെ വാപി നഗരത്തിലെ ഹോട്ടലിലാണ് സംഭവം. വാപിയിലെ ഛർവാഡ സ്വദേശിനിയായ യാമിനിബെൻ ബറോട്ടാണ്(37) ആണ് മരിച്ചത്.
സെപ്റ്റംബർ 14ന് മകന്റെ അഞ്ചാം പിറന്നാൾ ഹോട്ടലിൽ ആഘോഷിക്കുന്നതിനിടെയാണ് സംഭവം. ഹോട്ടൽ റോയൽ ഷെൽട്ടറിലെ ബാങ്ക്വറ്റ് ഹാളിൽ പിറന്നാൾ ആഘോഷം നടക്കുന്നതിനിടെ മകനെ ഭർത്താവ് ധവൽ ബറോട്ടിന് കൈമാറിയ ഉടൻ തന്നെ യാമിനിബെൻ തറയിൽ വീഴുന്നത് സിസിടിവി ദൃശ്യങ്ങളിൽ കാണാം. ഉടൻതന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ഇവരെ രക്ഷിക്കാനായില്ല.